hihg-courtകൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളെജ് പ്രവേശനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് മുഹമ്മദ് കമ്മറ്റി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വാര്‍ഷിക ഫീസ് രണ്ടരലക്ഷം രൂപയാക്കിയ ഉത്തരവാണ് സ്റ്റേ ചെയ്തത്.

ഈവര്‍ഷം മുതല്‍ മൂന്നരലക്ഷം രൂപ ഫീസ് വാങ്ങാമെന്ന് കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. വാര്‍ഷിക ഫീസായി 2,54,000 ഈടാക്കാമെന്നായിരുന്നു കമ്മറ്റി നേരത്തേ ഉത്തരവിട്ടത്. കേരളഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ വിധികള്‍ മാനിക്കാതെയാണ് മുഹമ്മദ് കമ്മറ്റി പുതിയ ഫീസ് ഘടന തീരുമാനിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി.

നേരത്തേ മുഹമ്മദ് കമ്മറ്റിയെ നിശിതമായി വിമര്‍ശിച്ച ഹൈക്കോടതി ക്രിസ്റ്റിയന്‍ മാനേജ്‌മെന്റ് ഫെഡറേഷന്‍ കോളേജുകള്‍ക്ക് സ്വന്തം പ്രോസ്‌പെക്ടസ് പ്രകാരം പ്രവേശനം നടത്താമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇംഗ്ലീഷ് വിഷയത്തിന് 50 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധനയും ഹൈക്കോടതി റദ്ദാക്കിയിരുന്നു.