കൊച്ചി: കോടതിയലക്ഷ്യ കേസില്‍ എം.വി ജയരാജന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി തള്ളി. ഏഴ് സാക്ഷികളുടെ മൊഴി ഉള്‍പ്പെട്ട ജയരാജന്റെ സത്യവാങ്മൂലമാണ് കോടതി തള്ളിയത്. ഇവരില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കാമെന്ന് കോടതി വ്യക്തമാക്കി.

മൂന്ന് ഭാഷാ പണ്ഡിതര്‍, ജയരാജന്റെ പ്രസംഗം കേട്ട രണ്ടുപേര്‍, പ്രസംഗം ടിവിയിലൂടെയും മാധ്യമങ്ങളിലൂടെയും അറിഞ്ഞ രണ്ടുപേര്‍ എന്നിവരുടെ മൊഴിയാണ് ജയരാജന്‍ സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നത്. ഇവരുടെ മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തും.

പൊതുവഴിയിലെ സമ്മേളനം വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവില്‍ പ്രതിഷേധിച്ചു നടത്തിയ പ്രസംഗത്തിലെ ശുംഭന്മാര്‍ എന്ന പ്രയോഗമാണ് കോടതീയലക്ഷ്യ നടപടിക്ക് ആധാരം. ജസ്റ്റീസുമാരായ വി.രാംകുമാര്‍, ബര്‍ക്കത്ത് അലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണു കേസ് പരിഗണിക്കുന്നത്.