കൊച്ചി: പാപ്പിനിശേരി കണ്ടല്‍പാര്‍ക്കുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി തുടരണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഏതെങ്കിലും വിധത്തിലുള്ള നിര്‍മാണ വാണിജ്യപ്രവര്‍ത്തനങ്ങള്‍ പാര്‍ക്കില്‍ നടത്തരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയത്തിന്റെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. തീരദേശസംരക്ഷണ നിയമങ്ങള്‍ ലംഘിക്കുന്നതാണെന്ന് കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് പാര്‍ക്ക് അടച്ചുപൂട്ടാന്‍ മന്ത്രാലയം ഉത്തരവിട്ടത്.

എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് വ്യക്തമാക്കി ഈ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് വനം പരിസ്ഥിതി മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെ ചോദ്യംചെയ്താണ് പാപ്പിനിശേരി ഇക്കോ ടൂറിസം സൊസൈറ്റി കോടതിയെ സമീപിച്ചത്.