Categories

വിവാദസര്‍വ്വേ എന്തിനായിരുന്നുവെന്ന് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരത്തെ കരിമഠം കോളനിയില്‍ അമേരിക്കന്‍ കമ്പനി നടത്തിയ സര്‍വ്വേ എന്തുലക്ഷ്യം വച്ചുള്ളതായിരുന്നുവെന്ന് ഹൈക്കോടതി ചോദിച്ചു. സര്‍വ്വേ നടത്തിയ അമേരിക്കന്‍ കമ്പനിയായ ടി എന്‍ എസ് ഇതിന് കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ടി എന്‍ എസ് ഇന്ത്യ എന്ന കമ്പനി നടത്തിയ സര്‍വേയിലെ ചോദ്യങ്ങള്‍ മതസ്പര്‍ധയുളവാക്കുന്നതാണെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ലോട്ടറിക്കേസില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച എല്‍ നാഗേശ്വര്‍റാവുവാണ് ടി എന്‍ എസിനായി കോടതിയില്‍ ഹാജരായത്. വിശദമായ വാദം തുടരാന്‍ കേസ് 30 ലേക്കു മാറ്റി.

ഒക്ടോബര്‍ രണ്ടിന് നഗരത്തിലെ കരിമഠം കോളനി കേന്ദ്രീകരിച്ചാണ് സര്‍വ്വേ നടന്നത്. സര്‍വ്വേയില്‍ സംശയാസ്പദമായ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. മൂന്നുയുവതികളായിരുന്നു സര്‍വ്വേയ്‌ക്കെത്തിയിരുന്നത്. തുടര്‍ന്ന് ഫോര്‍ട്ട് പോലീസെത്തി യുവതികളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

പാശ്ചാത്യ സാമ്പത്തിക, ബിസിനസ് രീതികളോടുള്ള നിലപാട്, അമേരിക്കയോടും ഇസ്രായേലിനോടുമുള്ള നിലപാട് എന്നിവ മുസ്‌ലിംകളോടു മാത്രമായുള്ള ചോദ്യങ്ങളാണ്. ശരീഅത്തിനെക്കുറിച്ച് എന്തു മനസ്സിലാക്കിയിരിക്കുന്നുവെന്നും ചോദിക്കുന്നുണ്ട്.

ഹിസ്ബുല്ലാ നേതാവ് ഹസന്‍ നസ്‌റുല്ല, അഹ്മദി നജാദ്, അയ്മന്‍ അല്‍സവാഹിരി, ഉസാമാ ബിന്‍ലാദിന്‍, അല്‍ഖാഇദ, ജമാഅത്തെ ഇസ്‌ലാമി, ലശ്കറെ ത്വയ്യിബ തുടങ്ങിയവയോട് നിലപാട് അന്വേഷിക്കുന്ന സര്‍വ്വെ മുസ്‌ലിം സ്ത്രീകളോട് തട്ടം, പര്‍ദ എന്നിവ ധരിക്കാറുണ്ടോ എന്നും സര്‍വ്വേ അന്വേിക്കുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.