എഡിറ്റര്‍
എഡിറ്റര്‍
പരസ്യങ്ങളില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കല്‍: സര്‍ക്കാരിന് നോട്ടീസ്
എഡിറ്റര്‍
Tuesday 25th September 2012 8:58am

കൊച്ചി: പരസ്യചിത്രങ്ങളിലും മറ്റും സ്ത്രീകളെ അപമാനിക്കുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തില്‍ അത് തടയണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് നല്‍കി.

എറണാകുളം ജില്ലയിലെ രായമംഗലം സ്വദേശി സാജു പുല്ലുവഴി നല്‍കിയ ഹരജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുള്ളത്.

Ads By Google

ഹരജിയിലെ എതിര്‍കക്ഷികളായ ഡി.ജി.പി. ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്‌. വിവിധ സ്ഥാപനങ്ങളുടെ പരസ്യങ്ങളിലും മറ്റു പരസ്യ പരിപാടികളിലും സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ കാണിച്ചുകൊണ്ട് അവതരിപ്പിക്കുന്നുവെന്നാണ് പരാതി.

പരസ്യചിത്രങ്ങളില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രീതി അത്യന്തം അപലപനീയമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇത് തടയാനുള്ള നടപടി പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.

Advertisement