Categories

അ­ന്യ­സംസ്ഥാന ലോ­ട്ട­റി­ക­ളില്‍ നിന്നും മുന്‍­കൂര്‍ നി­കു­തി­വാ­ങ്ങാം: ഹൈ­ക്കോടതി

sikkim lotteryകൊ­ച്ചി: അ­ന്യ­സംസ്ഥാന ലോ­ട്ട­റി­ക­ളില്‍ നി­ന്നും സംസ്ഥാ­ന സര്‍­ക്കാ­റി­ന് മുന്‍­കൂര്‍ നി­കു­തി വാ­ങ്ങാ­മെ­ന്ന് ഹൈ­ക്കോട­തി വ്യ­ക്ത­മാക്കി. എ­ന്നാല്‍ അ­ന്യ­സംസ്ഥാ­ന ലോ­ട്ട­റി­കള്‍ ന­റു­ക്കെ­ടു­പ്പി­ന്റെ വി­ശ­ദാം­ശങ്ങള്‍ മുന്‍­കൂ­ട്ടി സര്‍­ക്കാ­റി­നെ അ­റി­യി­ക്ക­ണ­മെന്നും കോട­തി ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ണ്ട്.

സംസ്ഥാ­ന സര്‍­ക്കാര്‍ മുന്‍­കൂര്‍ നി­കു­തി വാ­ങ്ങു­ന്നി­ല്ലെ­ന്ന് ആ­രോ­പി­ച്ച് മേ­ഘാ ഡി­സ്­ട്രി­ബ്യൂ­ട്ടേ­ഴ്‌­സ് നല്‍കി­യ പ­രാ­തി­യു­ടെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് ഹൈ­ക്കോ­ട­തി­യു­ടെ സു­പ്രധാ­ന വി­ധി വ­ന്നത്. സി­ക്കിം, ഭൂ­ട്ടാന്‍ ലോ­ട്ട­റി­ക­ളില്‍ നി­ന്നാ­ണ് മുന്‍­കൂര്‍ നി­കു­തി വാ­ങ്ങേ­ണ്ട­ത്. ഏ­ത് ലോ­ട്ട­റി­ക­ളും വില്‍­ക്കാന്‍ ഏ­ജന്‍­സി­കള്‍­ക്ക് അ­ധി­കാ­ര­മു­ണ്. എ­ന്നാല്‍ നി­യ­മ­വി­രു­ദ്ധ­മാ­യി പ്ര­വര്‍­ത്തി­ക്കുന്ന ലോ­ട്ട­റി­കള്‍­ക്ക് ഇ­ത് ബാ­ധ­ക­മ­ല്ലെന്നും ഹൈ­ക്കോട­തി നി­രീ­ക്ഷിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.