എറണാകുളം: സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഹൈക്കോടതി.
ബാലാവകാശ കമ്മീഷനില്‍ സി.പി.ഐ.എം അംഗത്തെ നിയമിക്കാനുള്ള അനധികൃത ഇടപെടലുകള്‍ മന്ത്രി നടത്തിയെന്നാണ് കോടതിയുടെ നിരീക്ഷണം.

സി.പി.ഐ.എം പ്രവര്‍ത്തകനായ വയനാട് ബാലാവകാശ കമ്മീഷന്‍ അംഗം ടി.ബി.സുരേഷിന്റെ നിയമനം കോടതി റദ്ദാക്കി.പഴയ അപേക്ഷയില്‍ നിന്നും ബാലാവകാശ കമ്മീഷന്‍ അംഗങ്ങളെ നിയമിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ചട്ടങ്ങള്‍ പ്രകാരം കുട്ടികള്‍ക്കെതിരെയുള്ള ഒരു അവകാശ ലംഘനത്തിനും ക്രിമിനല്‍ കേസില്‍ പ്രതികളോ, ആരോപണവിധേയരോ ആകാത്ത ആളുകളെ മാത്രമേ കമ്മീഷനിലെ അംഗങ്ങളായി നിയമിക്കാന്‍ പാടുള്ളൂ.


Also read ‘ജീവനക്കാരോടൊപ്പം ജനകീയനായ എം.ഡി’;ടയര്‍ മാറ്റാന്‍ സഹായിക്കുന്ന രാജമാണിക്യത്തിന്റെ വീഡിയോ കാണാം


എന്നാല്‍ ടി.ബി. സുരേഷ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വൈദീകന്‍ പീഡിപ്പിച്ച കൊട്ടിയൂര്‍ കേസില്‍ ബന്ധപ്പെട്ട് സംസ്ഥാന സാമൂഹിക നീതി വകുപ്പ് അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തിയ മൂന്നംഗ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയിലെ ഒരാളായിരുന്നു.

ഇയാളെ നിയമിക്കുന്നതിനായി മന്ത്രി അപേക്ഷ തിയ്യതി നീട്ടിയെന്നും അനധികൃതമായി സുരേഷിനെ നിയമിച്ചു എന്നും ആരോപണം ഉയര്‍ന്നിരുന്നു.