high-courtകൊച്ചി: പോലീസ് സേനയില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ധിക്കുന്നതായി ഹൈക്കോടതി. പോലീസിനെതിരേ വ്യാപക പരാതികള്‍ ഉയരുന്നതായും ജസ്റ്റീസ് സിരിജഗന്‍ നിരീക്ഷിച്ചു. അടുത്തിടെ പോലീസില്‍ നിയമനം ലഭിച്ച നൂറ് കോണ്‍സ്റ്റബിള്‍മാര്‍ക്കെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

പത്രപ്രവര്‍ത്തകരെ വധിക്കാന്‍ ക്രിമിനലുകളെ നിയോഗിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരും സേനയിലുണ്ട്്. ക്രമസമാധാനം പാലിക്കേണ്ടവര്‍ തന്നെ ക്രമിനലുകളാവുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും കോടതി പറഞ്ഞു.

കെ.എ.പി നാലാം ബറ്റാലിയിനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കാസര്‍ഗോഡ് സ്വദേശിയെ ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് കണ്ട് പിരിച്ചുവിട്ടിരുന്നു. ഇതിനെതിരെ ഇയാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി പോലീസിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയത്.