Categories

‘മുഹമ്മദ് കമ്മിറ്റി നടപ്പാക്കാവുന്ന ഉത്തരവ് പുറപ്പെടുവിക്കണം’

കൊച്ചി: സ്വാശ്രയ ഫീസ് സംബന്ധിച്ച കേസില്‍ ജസ്റ്റീസ് പി.എ.മുഹമ്മദ് കമ്മിറ്റിയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. നടപ്പാക്കാന്‍ കഴിയുന്ന ഉത്തരവുകള്‍ മാത്രമെ പുറപ്പെടുവിക്കാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

2,44,000രൂപ മുതല്‍ 2,75,000രൂപവരെ മാത്രമേ ഫീസ് ഈടാക്കാവൂ എന്നായിരുന്നു മുഹമ്മദ് കമ്മിറ്റിയുടെ നിര്‍ദേശം. എന്നാല്‍ ഇതിനെതിരേ അപ്പീല്‍ സമര്‍പ്പിച്ച മാനേജ്‌മെന്റുകള്‍ക്ക് മൂന്നര ലക്ഷം വരെ ഫീസീടക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് അനുമതി നല്‍കിയിരുന്നു. സിംഗിള്‍ ബഞ്ച് വിധിക്കെതിരേയാണ് മുഹമ്മദ് കമ്മറ്റി ഡിവിഷന്‍ ബഞ്ചിന് അപ്പീല്‍ നല്‍കിയത്.

എന്നാല്‍ സ്വാശ്രയ ഫീസ് സംബന്ധിച്ച് അപ്പീല്‍ നല്‍കാന്‍ കമ്മിറ്റിക്ക് എന്ത് അധികാരമെന്ന് ചീഫ് ജസ്റ്റീസ് ജെ.ചെലമേശ്വര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ചോദിച്ചു. ഉത്തരവുകള്‍ സ്വയം നടപ്പാക്കാന്‍ കമ്മിറ്റിക്കാകണം. ഇതിനായി കോടതിയെ സമീപിക്കേണ്ടതില്ല. അപ്പീലുമായി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ച മുഹമ്മദ് കമ്മിറ്റിയുടെ നടപടി കേട്ടുകേഴ്‌വി പോലുമില്ലാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്വാശ്രയ പ്രശ്‌നം സംബന്ധിച്ച എല്ലാ കേസുകളും ഇനി ഡിവിഷന്‍ ബഞ്ചാകും പരിഗണിക്കുകയെന്നും കോടതി വ്യക്തമാക്കി.കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.