കൊച്ചി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കാത്തതിനാണ് വിമര്‍ശനം. രണ്ട് ദിവസം മുമ്പത്തേയും ഇന്നത്തേയും ജലനിരപ്പ് സംബന്ധിച്ച് വ്യക്തമായ വിവരം ഇന്നുച്ചയ്ക്ക് മുന്‍പ് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇടുക്കി, കുളമാവ്, ചെറുതോണി എന്നീ ഡാമുകളിലെ ജലനിരപ്പ് എത്രയാണെന്നും കോടതി ചോദിച്ചു.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയ്ക്കാന്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വാചകമടിച്ചതുകൊണ്ട് കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. ഒരു അത്യാഹിതം ഉണ്ടായാല്‍ മാത്രമേ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തികയുള്ളോയെന്നും കോടതി ആരാഞ്ഞു.

മുല്ലപ്പെരിയാറില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ എന്ത് നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി കഴിഞ്ഞദിവസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Malayalam News

Kerala News in English