കൊച്ചി: കേരളപ്പിറവിയുടെ 60-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് തടവുപുള്ളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി.

Subscribe Us:

തടവുപുള്ളികളെ വിട്ടയക്കരുത് എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഏപ്രില്‍ 12വരെ തടവുകാരെ വിട്ടയക്കാന്‍ പാടില്ലെന്ന് കോടതി പറഞ്ഞു.


Dont Miss നിയമം ഞങ്ങള്‍ നടപ്പാക്കും; അനുസരിച്ചില്ലെങ്കില്‍ അനുഭവിക്കും; ഹരിയാനയിലെ 500 മാംസ വില്‍പ്പന കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ച് ശിവസേന 


ആഘോഷത്തിന്റെ പേരില്‍ തടവുപുള്ളികളെ വിട്ടയക്കുന്നത് ശരിയാണോ എന്ന് കോടതി ചോദിച്ചു. ഏപ്രില്‍ 12ന് കേസ് വീണ്ടും പരിഗണിക്കും.

സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുപുള്ളികളെ വിട്ടയക്കുന്നതിന് എതിരായ ഹര്‍ജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം. കേരളപ്പിറവിയുടെ 60-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് തടവുപുള്ളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഇതിന്റെ ലിസ്റ്റില്‍ ടിപി കേസിലെ പ്രതികളും ഉള്‍പ്പെട്ടത് വന്‍ വിവാദമായിരുന്നു. ഇതിനെതിരേയാണ് ഇപ്പോള്‍ ഹൈക്കോടതി പരാമര്‍ശം വന്നിരിക്കുന്നത്.