കൊച്ചി: ചാനല്‍ ചര്‍ച്ചകളെ ചായക്കടയിലെ വായ്ത്താരിയായി കണ്ടാല്‍ മതിയെന്ന് ഹൈക്കോടതി. ബാലാവകാശ കമ്മിഷന്‍ നിയമനം റദ്ദാക്കിയ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീലുകള്‍ പരിഗണിക്കുന്നതിനിടെയാണ് ചാനല്‍ ചര്‍ച്ചകള്‍ കോടതിയില്‍ വിഷയമായത്.

ബാലാവകാശ കമ്മിഷന്‍ നിയമനക്കേസില്‍ സര്‍ക്കാരിനെതിരെ ഡിവിഷന്‍ ബെഞ്ച് പരാമര്‍ശം നടത്തിയെന്ന വാര്‍ത്തകള്‍ വാസ്തവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

കോടതി അഡ്വക്കറ്റ് ജനറലുമായി കേസ് സംബന്ധിച്ച് ആശയവിനിമയം നടത്തുക മാത്രമാണ് ചെയ്തത്. ഇതാണ് സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ എന്ന നിലയില്‍ വാര്‍ത്തയായത്.


അവസാന ഹിന്ദുവിന്റെ ശവത്തില്‍ ചവിട്ടി മാത്രമേ നമ്മുടെ നാട്ടിലെ പള്ളി ആരെങ്കിലും പൊളിക്കൂ: രാഹുല്‍ ഈശ്വര്‍


കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ ഉത്തരവാദിത്വ ബോധം പുലര്‍ത്തണമെന്ന് ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു. കേസ് തീര്‍പ്പുകല്‍പ്പിച്ചു കോടതി രേഖാമൂലം പുറപ്പെടുവിക്കുന്നതാണ് ഉത്തരവ്.

വാദത്തിനിടെ നടത്തുന്ന പരാമര്‍ശങ്ങള്‍ ഉത്തരവിന്റെ ഭാഗമല്ല. അത്തരത്തില്‍ ധാരണയുണ്ടാക്കും വിധം വാര്‍ത്തകള്‍ നല്‍കുന്നത് നീതിന്യായ വ്യവസ്ഥയ്ക്കും മാധ്യമങ്ങള്‍ക്കും നല്ലതല്ല.


Also Read കേരളവര്‍മയില്‍ ആധിപത്യമുറപ്പിച്ച് എസ്.എഫ്.ഐ; എ.ബി.വി.പി സ്ഥാനാര്‍ത്ഥിക്ക് പൂജ്യം വോട്ട്


മാധ്യമങ്ങള്‍ പലപ്പോഴും പരിധി വിടുകയാണ്. കേരളത്തിലെ കോടതി റിപ്പോര്‍ട്ടിങ് സംബന്ധിച്ച് പ്രസ് കൗണ്‍സിലുമായി ആശയ വിനിമയം നടത്തിയതായും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ചാനലുകള്‍ സാഹാഹ്ന കോടതികള്‍ പോലെ പ്രവര്‍ത്തിക്കുകയാണെന്ന് അഭിഭാഷകര്‍ പരാതി ഉന്നയിച്ചപ്പോഴായിരുന്നു, ചീഫ് ജസ്റ്റസ് നവനീതി പ്രസാദ് സിങ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. കോടതി നടപടികള്‍ ചാനല്‍ ചര്‍ച്ചകള്‍ക്കു വിധേയമാക്കുന്നതിന് എതിരെയായിരുന്നു അഭിഭാഷകരുടെ പരാതി.