ന്യൂദല്‍ഹി: ശിവഗിരി മഠത്തിന്റെ മേല്‍നോട്ട സമിതിയില്‍ പുതിയ അംഗങ്ങളെ നിയമിക്കുന്നതിനു ഹൈക്കോടതിയെ സമീപിക്കാമെന്നു സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഇനി ഹൈക്കോടതിക്കു തീര്‍പ്പ് കല്‍പിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. സ്വാമി പ്രകാശാനന്ദ ഉള്‍പ്പെടെയുളളവര്‍ നല്‍കിയ അപേക്ഷയിലാണ് കോടതി തീരുമാനം.

ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍, എ.കെ പട്‌നായിക് എന്നിവരുള്‍പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്. 2007ല്‍ ശിവഗിരി മഠത്തിന്റെ മേല്‍നോട്ടത്തിനായി 11 അംഗ സമിതിയെ സുപ്രീംകോടതി നിയമിച്ചിരുന്നു. എന്നാല്‍ കോടതി ചുമതലപ്പെടുത്തിയവരില്‍ മൂന്ന് പേര്‍ സ്ഥാനമേറ്റെടുക്കാന്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്ന് വന്ന ഒഴിവുകള്‍ നികത്താന്‍ അനുമതി ചോദിച്ചാണ് അപേക്ഷ നല്‍കിയത്.

Subscribe Us: