Categories

സോളാര്‍കേസ്: സരിതയുടെ മൊഴി അട്ടിമറിച്ച മജിസ്‌ട്രേറ്റിനോട് വിശദീകരണം തേടി

high33

കൊച്ചി: സോളാര്‍ കേസില്‍ സരിതയുടെ മൊഴി രേഖപ്പെടുത്താത്തതിന് ഹൈക്കോടതി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റില്‍ നിന്ന് വിശദീകരണം തേടി. മജിസ്‌ട്രേറ്റ് എന്‍.ബി രാജുവില്‍ നിന്നാണ് വിശദീകരണം തേടിയത്.

15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു. തനിക്ക് ചില കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് സരിത കോടതിയെ അറിയിച്ചെങ്കിലും സരിത പറഞ്ഞ കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നില്ല.

ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്.

അഭിഭാഷകനെ കാണാന്‍ അനുവദിക്കാതിരുന്നതെന്തുകൊണ്ടെന്ന് വിശദീകരിക്കണം. കൂടാതെ മാധ്യമങ്ങളെ വിമര്‍ശിച്ചതിനെക്കുറിച്ച് വിശദീകരണം നല്‍കണമെന്നും കോടതി പ്രസ്താവിച്ചു.

സോളാര്‍ കേസിന്റെ വിചാരണയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്  എന്‍.വി രാജുവിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് സോളാര്‍ കേസുകള്‍ രവിപുരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ നിന്നും എറണാകുളം സി.ജെ.എം കോടതിയിലേക്ക് മാറ്റിയിരുന്നു.

വ്യക്തിപരമായ കാരണങ്ങളാല്‍ കേസില്‍ നിന്നൊഴിവാക്കണമെന്നായിരുന്നു  മജിസ്‌ട്രേറ്റിന്റെ ആവശ്യം.

Photo Credit- : Augustus Binuwww.dreamsparrow.net

Tagged with: |