എഡിറ്റര്‍
എഡിറ്റര്‍
ഹൈ ടെക് വിസ്റ്റ
എഡിറ്റര്‍
Wednesday 22nd January 2014 4:06pm

vista

ടെക് പ്രേമികളായ യുവതലമുറയെ തൃപ്തിപ്പെടുത്തുന്ന ഫീച്ചേഴ്‌സുമായി ടാറ്റ വിസ്റ്റയുടെ പരിമിതകാല പതിപ്പ് വിപണിയിലെത്തി.

വിസ്റ്റ ടെക് എന്ന പുതിയ മോഡല്‍ വിഎക്‌സ് എന്ന ഒറ്റ വകഭേദത്തിലാണ് ലഭ്യമാക്കിയിരിക്കുന്നത്. യാത്രാസുഖവും ഹാന്‍ഡ്‌ലിങ്ങും മെച്ചപ്പെടുത്തുന്ന ഡ്യുവൊ ഫ്‌ലോട്ട് സസ്‌പെന്‍ഷന്‍ , ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 6.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ജിപിഎസ് നാവിഗേഷന്‍  മള്‍ട്ടി മീഡിയ സിസ്റ്റം , ഓഡിയോ  ഫോണ്‍ കണ്‍ട്രോളുള്ള സ്റ്റിയറിങ് വീല്‍ എന്നിവ പ്രത്യേകതകളാണ്.

ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലെ ഡിജിറ്റല്‍ ക്ലോക്ക് , ശരാശരി ഇന്ധനക്ഷമത കാണിക്കുന്ന സംവിധാനം എന്നിവ പുതുമയാണ്. ഇരട്ട വര്‍ണ്ണസങ്കലമുള്ള ഇന്റീരിയറില്‍ ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് ക്രോം ഫിനിഷ് നല്‍കിയിരിക്കുന്നു.

ബി പ്ലസ് ഹാച്ച്ബാക്കായ വിസ്റ്റ ടെക് വിഎക്‌സിന് 1.3 ലീറ്റര്‍ ക്വാഡ്രാജെറ്റ് ഡീസല്‍ എന്‍ജിനാണ് കരുത്തേകുന്നത്.

ബിഎസ് 4 എമിഷന്‍ നിയമങ്ങള്‍ പാലിക്കുന്ന എന്‍ജിന് ശേഷി 74 ബിഎച്ച്പി  190 എന്‍എം. ബ്ലൂ ചില്‍ എന്ന ആകര്‍ഷകമായ ബോഡി നിറവും ലിമിറ്റഡ് വിസ്റ്റയുടെ സവിശേഷതയാണ്.

ദല്‍ഹിയിലെ എക്‌സ്‌ഷോറൂം വില 5.99 ലക്ഷം രൂപ. എല്‍എസ് , എല്‍എക്‌സ് എന്നീ വകഭേദങ്ങളും വിസ്റ്റയ്ക്കുണ്ട്. അടിസ്ഥാന വകഭേദത്തിന്റെ വില 4.94 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.

Autobeatz

Advertisement