Categories

ഇ.എഫ്.എല്‍ നിയമം റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് ഉന്നതാധികാരസമിതി

forest

വയനാട്: വനംവകുപ്പിന് കര്‍ഷകന്റെ ഭൂമി പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്ന ഇ.എഫ്.എല്‍ (പരിസ്ഥിതി ദുര്‍ബല പ്രദേശം) നിയമം റദ്ദാക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ പരാതികള്‍ സംബന്ധിച്ച് പഠിക്കാനാണ് ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. എന്നാല്‍ ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് ഇ.എഫ്.എല്‍ നിയമത്തെ കുറിച്ചാണ്. ഈ നിയമം ഏകപക്ഷീയമാണെന്ന് മനസ്സിലാക്കിയതിനാലാണ് സമിതിയുടെ അധികാരപരിധിയില്‍ ഇല്ലാത്ത  കാര്യത്തില്‍ ശുപാര്‍ശ ചെയ്യുന്നതെന്ന് സമിതിയംഗം പി.സി സിറിയക് പറഞ്ഞു.

വില്ലേജുകളെ പരിസിഥിതിലോല മേഖലകളായി നിശ്ചയിച്ചതില്‍ തകരാറുകളുണ്ട്. ഉപഗ്രഹചിത്രങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഇതില്‍ റബര്‍തോട്ടം കാടാണെന്ന് തോന്നാം. അതിനാല്‍ പരിസിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളുടെ യഥാര്‍ത്ഥ ഭൂപ്രകൃതിയും ജൈവവൈവിധ്യവും സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതാണ്.

ഇതിനായി പൊതുജനങ്ങള്‍, ഗ്രാമസഭ, പഞ്ചായത്തുകളിലെ  ജൈവവൈവിധ്യ സമിതി എന്നിവയുടെ സഹായം തേടണം. സമിതിയംഗം ഡോ ഉമ്മന്‍. വി. ഉമ്മന്‍ ചൂണ്ടിക്കാട്ടി.

Tagged with: