എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ-പാക് ഫ്‌ളാഗ്‌ മീറ്റിങ്: ഇന്ത്യ ശക്തമായ എതിര്‍പ്പ് അറിയിച്ചു
എഡിറ്റര്‍
Monday 14th January 2013 4:51pm

പൂഞ്ച്: ഇന്ത്യ-പാക് ഫ്‌ളാഗ്‌ മീറ്റിങ്ങില്‍ സൈനികരെ കൊന്ന പാക്കിസ്ഥാന്‍ നടപടിയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. പൂഞ്ചിലെ ഛകന്‍ ദ ബാഗിലാണ് ഇരു രാജ്യങ്ങളിലേയും സൈനിക ഉദ്യോഗസ്ഥരുടെ ഫഌഗ് മീറ്റിങ് നടന്നത്.

Ads By Google

ഇന്ത്യ്ന്‍ സൈനികരെ വധിച്ചതില്‍ പ്രതിഷേധം അറിയിച്ച ഇന്ത്യ സൈനികന്റെ ഛേദിക്കപ്പെട്ട ശിരസ്സും ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക ഒന്നരമുതല്‍ രണ്ടര വരെയാണ് ചര്‍ച്ച നടന്നത്.

അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഫ്‌ളാഗ്‌ മീറ്റിങ്ങിനായി ഇന്ത്യ മുന്നോട്ട് വന്നത്. ഇന്ത്യയുടെ അഭ്യര്‍ത്ഥന ആദ്യം അവഗണിച്ച പാക്കിസ്ഥാന്‍ പിന്നീട് ചര്‍ച്ചയ്ക്ക തയ്യാറാവുകയായിരുന്നു.

ഇന്ത്യക്കെതിരെയുള്ള അക്രമം പാക്കിസ്ഥാനും ല്ഷ്‌കരെ ത്വയ്ബയും ചേര്‍ന്നാണെന്ന് ഇന്ത്യ ആരോപിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് ഇന്ത്യയല്ല പാക്കിസ്ഥാനാണെന്നും ചര്‍ച്ചയില്‍ ഇന്ത്യ വ്യക്തമാക്കി.

അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. സംഭവത്തില്‍ പാക്കിസ്ഥാന്റെ വിശദീകരണം ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭ്യമായിട്ടില്ല.

കൊല്ലപ്പെട്ട സൈനികന്റെ ഛേദിക്കപ്പെട്ട ശരീരഭാഗങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് സൈനികന്റെ മാതാവും ഭാര്യയും നിരാഹാരസമരം നടത്തുകയാണ്.

Advertisement