Categories

Headlines

മതംമാറ്റ വിവാഹം; ഭരണഘടനാവകാശങ്ങള്‍ മറന്നതെന്തേ മൈലോര്‍ഡ്സ്?


ഒപ്പിനിയന്‍/ ജഹാംഗീര്‍ റസാഖ് പാലേരി


വിവാഹത്തെ സംബന്ധിച്ചുള്ള ഇസ്ലാമിക സംവാദങ്ങളില്‍ , കുടുംബം കാലക്രമത്തില്‍ രൂപം കൊണ്ടതാണെന്ന നരവംശശാസ്ത്രത്തിന്റെ വാദത്തോട് ഖുര്‍ആന്‍ യോജിക്കുന്നില്ല. മനുഷ്യനോടൊപ്പം കുടുംബവും ഉത്ഭവിച്ചു എന്നാണ് ഇസ്ലാമിക വീക്ഷണം. മനുഷ്യനെ മാത്രമല്ല പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും ഇണകളായാണ് സൃഷ്ടിച്ചിട്ടുള്ളത്. ഖുര്‍ആന്‍ പറയുന്നു: ‘എല്ലാ വസ്തുക്കളില്‍നിന്നും നാം ഈരണ്ട് ഇണകളെ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ചിന്തിക്കാന്‍ വേണ്ടി.” (51: 49). മനുഷ്യരാശിയുടെ ഉത്ഭവവും വികാസവും ഖുര്‍ആനിക വീക്ഷണത്തില്‍ ഇങ്ങനെ വായിക്കാം: ‘മനുഷ്യരേ, നിങ്ങളെ ഒരാത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍നിന്ന് അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി ധാരാളം സ്ത്രീകളെയും പുരുഷന്മാരെയും ഭൂമിയില്‍ പരത്തുകയും ചെയ്ത നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഏതൊരുവനെ മുന്‍നിര്‍ത്തിയാണോ നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നത്, ആ അല്ലാഹുവിനെ ഭയപ്പെടുവിന്‍. കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നത് സൂക്ഷിക്കുകയും ചെയ്യുവിന്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനത്രെ.”

1) ഒരു സിവില്‍ കരാറിന്റെ രീതിയാണ് മുസ്ലിം വിവാഹത്തിനുള്ളത്. സ്ത്രീ-പുരുഷ ബന്ധത്തിന് നിയമസാധുത നല്‍കുന്നതിനും കുട്ടികള്‍ക്ക് നിയമ പ്രകാരമുള്ള അധികാരംനല്‍കുന്നതിനും ഉദ്ദേശിച്ചു കൊണ്ടുള്ള ഒന്നാണ് മുസ്ലീം വിവാഹം. ആത്യന്തികമായി മറ്റെല്ലാ വിവാഹങ്ങളെയും എന്നത് പോലെ അതൊരു നിയമപരമായ ഉടമ്പടിയാണ് (Legal Contact ). ഖുര്‍ആനില്‍ വിവാഹത്തെ ‘മീഥാഖന്‍ ഗലീളന്‍’ (സുശക്തമായ കരാര്‍) എന്ന് വിശേഷിപ്പിക്കുന്നുണ്ട്.

2) സ്വന്തം ബന്ധത്തിലെയോ മുലകുടി ബന്ധത്തില്‍ പെട്ടവരെയോ നിക്കാഹ് ചെയ്യാന്‍ പാടില്ല. ഒന്നില്‍ കൂടുതല്‍ ഭാര്യാമാരുമായി നീതി പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാന്‍ പാടില്ല. ഒരാള്‍ക്ക് ഒരെ സമയം നാലില്‍ കൂടുതല്‍ വിവാഹം ചെയ്യാന്‍ പാടില്ല.


Also Read: ഉത്തര്‍പ്രദേശില്‍ വാഹനം തടഞ്ഞ് നിര്‍ത്തി നാല് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു: തടയാന്‍ ശ്രമിച്ചയാളെ വെടിവെച്ചു കൊലപ്പെടുത്തി


3) വിവാഹം കഴിക്കുവാനുള്ള പ്രാപ്തി, വാഗ്ദാനവും -സ്വീകരിക്കലും, മഹര്‍ എന്നിവയാണ് നിയമസാധുതയുള്ള മുസ്ലീം വിവാഹത്തിന്ന് നിര്‍ബന്ധമായ ഘടകങ്ങള്‍. വിവാഹബന്ധത്തിലേര്‍പ്പെടാന്‍ സ്വതന്ത്രമായ സമ്മതം നല്‍കല്‍ നിര്‍ബന്ധമാണ് അതു നല്‍കാന്‍ കഴിയാത്ത വിധം ചിത്തഭ്രമമോ, മാനസികാസ്വാസ്ഥ്യമോ ഉളളവര്‍ക്ക് വിവാഹ കരാറില്‍ ഏര്‍പ്പെടാന്‍ കഴിയില്ല.പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയു .1978-ലെ ശൈശവ വിവാഹ നിരോധന നിയമം അനുസരിച്ച് ഇന്ത്യയില്‍ പുരുഷന്റെ വിവാഹപ്രാ യം 21 വയസും, സ്ത്രീയുടേത് 18 വയസ്സും ആണ്. അതല്ലാത്ത വിവാഹം ശിക്ഷാര്‍ഹമാണ് സാക്ഷികളുടെ മുന്നില്‍ വച്ച് വിവാഹത്തിനുള്ള വാഗ്ദാനം നടത്തുകയും, ആ നിര്‍ദ്ദേശം മറു ഭാഗം സ്വീകരിക്കുകയും വേണം. ഒരുമിച്ചിരുന്ന്, ഒരേ സ്ഥലത്ത്, ഒരേയോഗത്തില്‍ വച്ച് വിളിച്ച് പറഞ്ഞ് നിക്കാഹ് അനുഷ്ഠാനം നടത്തേണ്ടത് നിര്‍ബന്ധമാണ്. വിവാഹത്തിന് ആവശ്യമായ ഘടകമാണ് മഹര്‍.പുരുഷന്‍ സ്ത്രീക്ക് നല്‍കേണ്ടതായി നിശ്ചയിക്കുന്ന തുകയാണ് മഹര്‍ വിവാഹ സമയം അത് പൂര്‍ണ്ണമായി നല്‍കുകയോ, ഭാഗികമായി നല്‍കുകയോആകാം. ഭാഗികമായി നല്‍കുമ്പോള്‍ അത് സ്ത്രീയുടെ അവകാശമായി എന്നും നിലനില്‍ക്കും. നിക്കാഹിന് പ്രായപൂര്‍ത്തിയും സ്ഥിര ബുദ്ധിയും ഉള്ള രണ്ട് പുരുഷന്‍മാര്‍ ഇരുഭാഗത്തും ഉണ്ടായിരിക്കേണ്ടതാണ്. വിവാഹത്തിന് പരസ്പരസമ്മതം ,രക്ഷിതാവിന്റെയോ(വലിയ്യ്), അല്ലെങ്കില്‍ ഖാദിയുടെയോ സാന്നിദ്ധ്യം. രണ്ടോ അതിലധികമോ സാക്ഷികള്‍. വിവാഹമൂല്യം (മഹര്‍) എന്നിവയാണ് ഇസ്ലാമിക വിവാഹത്തിനു ആവശ്യം വേണ്ട സാഹചര്യങ്ങള്‍ .

4) കോട്ടയം വൈക്കം സ്വദേശിനി അഖില എന്ന യുവതിയുടെ വിവാഹം കേരള ഹൈക്കോടതി അസാധുവാക്കുകയും , മാതാപിതാക്കളുടെ കൂടെ പോലീസ് സംരക്ഷണത്തില്‍ അയക്കുകയും ചെയ്തത്, ഒട്ടൊക്കെ യുക്തിക്ക് നിരക്കാത്ത കാര്യങ്ങളും , ജുഡീഷ്യറിയുടെ അമിത ഇടപെടലുമാണ് . കാരണം മേല്‍പ്പറഞ്ഞ രൂപത്തില്‍ ഇസ്ലാമികമായാണ് ആ പെണ്‍കുട്ടി മതം മാറിയതിനു ശേഷം നടന്നിട്ടുള്ള വിവാഹം എന്നതിനാല്‍ , അത് റദ്ദ് ചെയ്തതിന്റെ നിയമസാധുത സംശയകരമാണ് .

5) ഫ്‌ലാഷ് ബാക്ക് : 2012 ഡിസംബര്‍ 11 ന് കേരള ഹൈക്കോടതി ഒരു കേസില്‍ വിധി പറഞ്ഞു . മതംമാറ്റിയതിനുശേഷമുള്ള വിവാഹം നിയമപരമായി അസാധുവായിരിക്കുമെന്ന് കേരള ഹൈക്കോടതി. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവരുടെ വിവാഹം സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടക്കുന്നതുവരെ പെണ്‍കുട്ടി താമസിക്കേണ്ടത് മാതാപിതാക്കള്‍ക്ക് ഒപ്പമായിരിക്കണമെന്നും കോടതി വ്യക്തമാക്കിയ ഒരു സംഭവമുണ്ടായി . വിശ്വഹിന്ദു പരിഷത്തിന്റെ പിന്തുണയോടുകൂടി രാത്രിക്ക് രായ്മാനം ഹിന്ദുമതം സ്വീകരിച്ച മുസ്ലീം യുവാവ് ഹിന്ദു യുവതിയെ വിവാഹം കഴിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി. മതം മാറ്റം വിവാഹത്തിന്റെ അടിസ്ഥാനമായി അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവര്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം തന്നെ വേണം വിവാഹം കഴിയ്ക്കാനെന്ന് കോടതി ഈ വിധിയിലൂടെ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു .
***********************
6) ശേഷം ഹൈക്കോടതി സ്‌ക്രീനിലേക്ക് : കോട്ടയം വൈക്കത്തെ പട്ടാള ഉദ്യോഗസ്ഥനായിരുന്ന കെ.എം അശോകന്റെ മകള്‍ അഖില സേലത്ത് മെഡിസിന് പഠിക്കുന്നു . 2016 തുടക്കത്തില്‍ ഒരു സുപ്രഭാതത്തില്‍ പെണ്‍കുട്ടി മലപ്പുറം ,മഞ്ചേരിയിലെ സത്യസരണി എന്ന മുസ്ലിം സ്ഥാപനത്തില്‍ വന്നു ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു . ഹാദിയ എന്ന പേര് സ്വീകരിക്കുകയും , ഒരു ക്ലിനിക് സ്ഥാപിച്ച് പ്രാക്ടീസ് തുടര്‍ന്നതായും കോടതിയില്‍ കേള്‍ക്കുകയുണ്ടായി . ഹാദിയ നിരന്തരം വീട്ടിലേക്കു വിളിച്ച് , അച്ഛനും അമ്മയും അടങ്ങുന്ന ബന്ധുക്കളോടും മതം മാറാന്‍ ആവശ്യപ്പെടുകയുണ്ടായി . പിതാവ് അശോകന്‍ ഇതിനിടയില്‍ മകളെ കാണാനില്ല എന്ന വാദമുന്നയിച്ച് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തു .


Don’t Miss: മണിച്ചിത്രത്താഴ് സിനിമയുടേത് എന്റെ കഥ; ആരോപണവുമായി നോവലിസ്റ്റ് അശ്വതി തിരുനാള്‍


7) ഫെബ്രുവരി 19 ന് സമാനമായ മറ്റൊരു കേസിനോപ്പം ഈ കേസും പരിഗണനയ്ക്കെടുത്ത കോടതി 21 ന് അഖിലയെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അന്ന് അഖില അന്നത്തെ ദിവസം കോടതിയില്‍ എത്തിയത് ഷഫീന്‍ ജഹാന്‍ എന്ന യുവാവിനൊപ്പമാണ്. യുവാവുമായുള്ള വിവാഹം കഴിഞ്ഞതായും അറിയിച്ചു. പിതാവ് അശോകന്‍ നല്‍കിയ കേസ് Pending ല്‍ നില്‍ക്കുമ്പോഴാണ് ഇസ്ലാമിക നിയമപ്രകാരം പുത്തൂര്‍ ജൂമാ മസ്ജിദ് ഖാസിയുടെ കാര്‍മികത്വത്തില്‍ വിവാഹം നടന്നതായി കോടതിയെ അറിയിച്ചത് .കോടതി വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ അഖില എന്ന ഹാദിയയോട് ആവശ്യപ്പെടുകയും ചെയ്തു.

8) കോട്ടക്കല്‍ തന്‍വീറുള്‍ ഇസ്ലാം സംഘം എന്ന സംഘടന നല്‍കിയ സര്‍ട്ടിഫിക്കറ്റാണ് കക്ഷികള്‍ ഹാജരാക്കിയത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഈ മാസം 20 ന് പഞ്ചായത്ത് സെക്രട്ടറിക്ക് വിവാഹ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷയും നല്‍കി. നടന്ന കാര്യങ്ങളില്‍ തൃപ്തി തോന്നാത്ത കോടതി പെരിന്തല്‍മണ്ണ DYSP യോട് സമഗ്ര അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടു . DYSP അസ്വാഭാവികമായി ഒന്നും നടക്കാത്തതായി റിപ്പോര്‍ട്ട് നല്‍കി .

9) ക്ലൈമാക്‌സ് : മുകളിലെ ഫ്‌ലാഷ്ബാക്കില്‍ പറഞ്ഞ ന്യായങ്ങളും , വിവാഹത്തിന്? മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്നും, മറ്റൊരു സ്?ത്രീയെയും അവരുടെ ഭര്‍ത്താവിനെയും രക്ഷിതാക്കളാക്കി നടത്തിയ വിവാഹം സാധുവല്ലാത്തതും നിലനില്‍ക്കാത്തതുമാണെന്നും വിലയിരുത്തിയ കോടതി ഇന്നലെ വിവാഹം റദ്ദ് ചെയ്തു. (വിവാഹം മാത്രം , മതംമാറ്റം റദ്ദ് ചെയ്തിട്ടില്ല) ഇസ്ലാമിക നിയമപ്രകാരം രക്ഷിതാവ് ജീവിച്ചിരിക്കുമ്പോള്‍ , ‘വലിയ്യാ’യി (നിക്കാഹ് നടത്തിക്കൊടുക്കുന്ന Guardian) അന്യരായ ആളുകള്‍ സാധ്യമല്ല എന്ന പ്രത്യയശാസ്ത്രപരമായ നിലപാട് തറയില്‍ നിന്നുകൊണ്ടാണ് കോടതി കേസ് തീര്‍പ്പാക്കിയത് . ഈ വിഷയത്തില്‍ അന്വേഷണം നടത്തിയ പെരിന്തല്‍മണ്ണ DYSP ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പിഴവ് പറ്റിയിട്ടുണ്ടെങ്കില്‍ വകുപ്പുതല അന്വേഷണവും വിധിയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

10) ഭരണഘടനയും , ജനാധിപത്യാവകാശങ്ങളും.
************************************************
Freedom of religion ഇന്ത്യന്‍ ഭരണഘടനയുടെ Article 25 പൗരന് ഉറപ്പുനല്‍കുന്ന അവകാശമാണ് . Article 25 of Indian Constitution grants freedom to every citizen of India to profess, practice and propagate his/ her own religion. ഇഷ്ട്ടമുള്ള ആളെ വിവാഹം കഴിക്കുന്നതും ഇന്ത്യന്‍ പൗരന്റെ ഭരണഘടനാ വകാശമാണ് . ഇന്ത്യന്‍ ഭരണഘടന വിവാഹത്തെ വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ് – The right to marry is a component of right to life under art 21 of Constitution of India which says, ‘No person shall be deprived of his life and personal liberty except according to procedure established by law’. in the context of right to marry, a mention may be made of a few Indian cases. Person who suffering from venereal disease,even prior to the marriage cannot be said to have any right to marry so long as he is not fully cured of disease.

11) ഇസ്ലാമിക നിയമങ്ങളിലെ വിവാഹത്തെ ഇന്ത്യന്‍ നിയമസംഹിത വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ് – Quran states ‘every person must marry’. Quran asserts that marriage is the only way to satisfy one’s desire. Marriage (nikha) is defined to be a contract which has for its object the procreation and the legalizing of children.

12) ഇതെല്ലാം പോട്ടെ , നിശ്ചിത കാലയളവിനു മുകളിലുള്ള ഒരുമിച്ചുതാമസം പോലും (Co living) വിവാഹമായി കണക്കാക്കണം എന്നതാണ് ഇന്ത്യന്‍ സുപ്രീംകോടതി നിരവധി വിധിന്യായങ്ങളില്‍ പറഞ്ഞിട്ടുള്ളത് . ഇത്തരം ബന്ധങ്ങളില്‍ ഉണ്ടായിട്ടുള്ള കുട്ടികളുടെ അവകാശങ്ങള്‍ , ഇക്കൂട്ടരുടെ സ്വത്തവകാശം , വിവാഹമോചനം , ജീവിതച്ചിലവിനുള്ള അവകാശം തുടങ്ങി നിയമപരമായ ദാമ്പത്യത്തില്‍ ഉള്ള സകല നിയമപരമായ കാര്യങ്ങളും Co living ഇണകള്‍ക്കു കൂടി ബാധകമാണ് . ചുരുക്കത്തില്‍ ,നിയമപരമായല്ലാതെ നടന്നുവെന്ന് കോടതി പറഞ്ഞ വിവാഹം റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ശരിയും , ശാസ്ത്രീയവുമായ നിയമസമീപനമാണെന്ന് കരുതാനാവില്ല . മാത്രമല്ല, വിദ്യാസമ്പന്നയും , പ്രായപൂര്‍ത്തിയായവളുമായ പെണ്‍കുട്ടിയെ ഇഷ്ടമുള്ളത് പോലെ ജീവിക്കുവാനും , ഇഷ്ട്ടമുള്ള മതം സ്വീകരിക്കാനും , ഇഷ്ട്ടമുള്ള പുരുഷനെ വിവാഹം കഴിക്കാനും കോടതി അനുവദിക്കേണ്ടതുണ്ട്. നടന്ന വിവാഹം നിയമപരമല്ലെങ്കില്‍ , സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുവാന്‍ സാവകാശം നല്‍കണമായിരുന്നു . അക്കാലയളവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനിതാ സംരക്ഷണ കേന്ദ്രത്തില്‍ പെണ്‍കുട്ടിയെ പാര്‍പ്പിക്കുന്നതും യുക്തിസഹമായിരുന്നു . സമ്മതമില്ലാതെ മാതാപിതാക്കള്‍ക്കൊപ്പമയക്കാന്‍ അഖില LKG വിദ്യാര്‍ത്ഥിനി ആയിരുന്നില്ല .


Must Read: ‘പാഴായില്ല, ഈ പോരാട്ടം’; 86 ദിവസത്തെ ഐതിഹാസിക സമരം ഒടുവില്‍ വിജയിച്ചു; രാമന്തളിക്കാരുടെ കുടിവെള്ളം ഇനി സംരക്ഷിക്കപ്പെടും 


13) എല്ലാത്തിനുമുപരി, വളരെ കൃത്യമായ ആലോചനകള്‍ക്ക് ശേഷം , പ്രായപൂര്‍ത്തിയുള്ള. മെഡിക്കല്‍ ബിരുദ ധാരിണിയായ ഒരു പെണ്‍കുട്ടി മതം മാറുന്നത് അവളുടെ ഭരണഘടനാവകാശമാണ് എന്നത് വസ്തുതയാണ്. അമുസ്ലിങ്ങളായ മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയെ തിരിച്ചയക്കുമ്പോള്‍ മതത്തില്‍ വിശ്വസിക്കാനും , മാതാചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ നടത്തുവാനും , ആരാധന ചെയ്യുവാനുമുള്ള ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 അനുസരിച്ചുള്ള സ്വാതന്ത്ര്യം യുവതിക്ക് ലഭ്യമാകുമോ എന്നത് സംശയകരമാണ് .ജുഡീഷ്യല്‍ മനസ്സിന്റെ ആഴത്തിലുള്ള ഒരു വിവേചനം ഈ കേസില്‍ ഉണ്ടായിട്ടുണ്ടോ എന്നതും സംശയിക്കണം . മക്കളുടെ വിവാഹത്തെചൊല്ലിയും , മതംമാറ്റത്തെ സംബന്ധിച്ചതുമായ ദുരഭിമാന കൊലപാതകങ്ങള്‍ പോലും വ്യാപകമായി നടക്കുന്ന ഒരു രാജ്യത്ത്, മകള്‍ മാതാപിതാക്കള്‍ക്കൊപ്പം സ്വാതന്ത്ര്യവും , മനസ്സമാധാനവും , സുരക്ഷിത്വവും ഉള്ളവളായി ജീവിക്കുമെന്നത് കോടതിയുടെ ആത്മവിശ്വാസം മാത്രമാണ് . മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ ഒരു പൗരന്‍ എന്ന നിലയില്‍ ആ യുവതിക്ക് ലഭിക്കേണ്ട ഭരണഘടനാവകാശങ്ങളുടെ ലംഘനം തന്നെയാണ് കോടതി വിധിയുടെ ആത്യന്തികമായ ഫലം . കോടതി ഒരുപക്ഷേ അതൊന്നും ഉദ്ദേശിച്ചിരുന്നില്ലെങ്കില്‍പ്പോലും. ആ നിലയില്‍ ആവശ്യത്തിന് അവധാനതയോടെയാണ് കോടതി ഈ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത് എന്ന് കരുതുന്നത് മൌഡ്യമാണ്.

14) അന്തരീക്ഷത്തില്‍ കേള്‍ക്കുന്ന ISIS ബന്ധങ്ങള്‍ .
*******************
മാധ്യമ വാര്‍ത്തകളിലെയോ, പിതാവിന്റെ ഹരജിയില്‍ പറയുന്നതോ ആയ IS ബന്ധാരോപണങ്ങള്‍ ഈ കേസിന്റെ പരിഗണനാ വിഷയത്തില്‍ വരുന്ന കാര്യങ്ങള്‍ ആയിരുന്നില്ല .
തെളിവുകള്‍ ഉണ്ടായിരുന്നില്ല എന്നത് തന്നെ കാരണം. അത്തരം വസ്തുതകള്‍ കോടതിയുടെ ശ്രദ്ധയില്‍പെട്ടാല്‍ ഉചിതമായ അന്വേഷണം നടത്തി ഉത്തരവാദികളെ തുറുങ്കിലടക്കാനും കോടതിക്ക് കഴിയണമായിരുന്നു . എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നാലും , ലോകത്തു മുസ്ലിങ്ങള്‍ക്ക് ഏറ്റവും സമാധാനപരമായി ജീവിക്കാവുന്ന രാജ്യം തന്നെയാണ് ഇന്ത്യ . ഇവിടുത്തെ സൗകര്യങ്ങള്‍ പോരാതെ ‘ആടുമേയ്ക്കാന്‍’ സിറിയ യിലേക്ക് എഴുന്നള്ളണം എന്ന് കരുതുന്നവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നു തന്നെയാണ് എന്റെ നിലപാട് . അത്തരം കേന്ദ്രങ്ങള്‍ ഭരണകൂടങ്ങള്‍ തന്നെ ചുട്ടുനശിപ്പിക്കുകയും ചെയ്യണം . പക്ഷേ, ജുഡീഷ്യല്‍ തീരുമാനങ്ങളില്‍ ഉന്നത കോടതികള്‍ മിതത്വവും, വിവേകവും, യുക്തിയും പുലര്‍ത്തേണ്ടതുണ്ട് .! പൌരന്റെ മൌലികാവകാശങ്ങള്‍ കുടുംബ സെന്റിമെന്റ്‌സുകളുടെ പേരില്‍ ലംഘിക്കപ്പെടുന്നില്ല എന്നും ഉറപ്പുവരുത്തേണ്ടത് ജുഡീഷ്യറി തന്നെയാണ് .



‘അവര്‍ പശുവിറച്ചി കഴിക്കുന്നവരാണെന്നും അതിനാല്‍ അവരെ ആക്രമിക്കണമെന്നും എന്റെ സുഹൃത്തുക്കള്‍ പറഞ്ഞു’; തീവണ്ടിയില്‍ വെച്ച് മുസ്‌ലിം കൗമാരക്കാരനെ അടിച്ചു കൊന്ന സംഭവത്തിലെ കുറ്റാരോപിതന്‍ പറയുന്നത്

ന്യൂദല്‍ഹി: 'ആ സമയത്ത് ഞാന്‍ നന്നായി മദ്യപിച്ചിരുന്നു; അവര്‍ പശുവിറച്ചി കഴിക്കുന്നവരാണെന്നും അതുകൊണ്ട് അവരെ ആക്രമിക്കണമെന്നും എന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.' 16 വയസുള്ള മുസ്‌ലിം വിഭാഗത്തില്‍ പെട്ട കൗമാരക്കാരനെ തീവണ്ടിയില്‍ വെച്ച് മര്‍ദ്ദിച്ച് കൊന്ന സംഭവത്തിലെ പ്രതിയുടെ വാക്കുകളാണ് ഇത്.കഴിഞ്ഞ ദിവസമാണ് മഥുരയിലേക്കുള്ള തീവണ്ടിയില്‍ വെച്ച് സംഭവം ഉണ്ടായത്. കൊല്ലപ്പെട