എഡിറ്റര്‍
എഡിറ്റര്‍
സലിം രാജിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത് ശരിയായില്ല: ഹൈക്കോടതി
എഡിറ്റര്‍
Friday 1st November 2013 3:38pm

salim-raj

കൊച്ചി: ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ ##സലിം രാജിനെ വിജിലന്‍സ് ചോദ്യം ചെയ്ത രീതിയില്‍ ഹൈക്കോടതിക്ക് അതൃപ്തി.

സലിം രാജിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത് ശരിയായില്ലെന്ന് ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദ് പറഞ്ഞു.

അന്വേഷണം ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ പ്രഹസനമാകും. ക്രിമിനലുകളെ സഹായിക്കാന്‍ പോലീസിന് സംഘമുണ്ടോയെന്നും കോടതി കുറ്റപ്പെടുത്തി.

വിജിലന്‍സ് ചോദ്യം ചെയ്ത രീതിയിലാണ് പോലീസും ചോദ്യം ചെയ്തതെങ്കില്‍ പ്രയോജനമുണ്ടാകില്ല.

സലിം രാജിനെതിരായ കേസ് അന്വേഷണം വൈകുന്നതില്‍ നേരത്തേയും ഹൈക്കോടതി  അതൃപ്തി പ്രകടപ്പിച്ചിരുന്നു.

തിരുവനന്തപുരം വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു സലിം രാജിനെ ചോദ്യംചെയ്തത്.

അതേസമയം, ഭൂമി തട്ടിപ്പ് കേസില്‍ തനിക്ക് പങ്കില്ലെന്ന് കാണിച്ച് സലിം രാജ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്നും തന്റെ പേരില്‍ പന്ത്രണ്ടര സെന്റ് ഭൂമി മാത്രമേയുള്ളൂവെന്നുമായിരുന്നു സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

250 കോടിയിലധികം വിലമതിക്കുന്ന 44 ഏക്കര്‍ ഭൂമി, വ്യാജരേഖകളുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് സലിം രാജിനെതിരെയുള്ള കേസ്.

 

Advertisement