ന്യൂദല്‍ഹി: സ്വാമി നിത്യാനന്ദക്കെതിരെയുള്ള വിചാരണ നടപടികള്‍ തുടരാന്‍ ബാംഗ്ലൂര്‍ ഹൈക്കോടതിക്ക് സുപ്രീം കോടതി അനുമതി. ജസ്റ്റിസ് ഹരിജിത് സിങ് ബേദി, സി.കെ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

മാനഭംഗമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നിത്യാനന്ദക്കെതിരെ രജിസറ്റര്‍ ചെയ്ത കേസുകള്‍ റദ്ദ് ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകനായ കെ വി ധനഞ്ജയ് ആവശ്യപ്പെട്ടത്.

2010 മാര്‍ച്ചില്‍ ഒരു ടെലിവിഷന്‍ ചാനല്‍ നിത്യാനന്ദ സ്ത്രീക്കൊപ്പം കഴിയുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിനെ തുടര്‍ന്നാണ് പോലീസ് സ്വാമിക്കെതികെ കേസ് ഫയല്‍ ചെയ്തത്.