കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ 259 പേര്‍ക്ക് സമന്‍സ് അയക്കാന്‍ കോടതി ഉത്തരവിട്ടു.


Also read രാമനേക്കാള്‍ മാന്യനാണ് രാവണന്‍; സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച കുട്ടിക്ക് അവാര്‍ഡ് നല്‍കണമെന്നും ജി സുധാകരന്‍


മണ്ഡലത്തില്‍ വ്യാപക കള്ളവോട്ട് നടന്നിരുന്നെന്നും മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുല്‍ റസാഖിന് അനുകൂലമായി വോട്ട് ചെയ്തിരുന്നിരുന്നെന്നുമാണ് സുരേന്ദ്രന്റെ ഹര്‍ജിയില്‍ പറയുന്നത്. കേവലം 89 വോട്ടിനാണ് താന്‍ പരാജയപ്പെട്ടതെന്നും കള്ളവോട്ടില്ലായിരുന്നെങ്കില്‍ തന്റെ വിജയം ഉറപ്പായിരുന്നെന്നും സുരേന്ദ്രന്‍ പറയുന്നു.


Dont miss ‘മാപ്പ് പറഞ്ഞേ തീരു’; അമിത് ഷായ്‌ക്കെതിരായ പ്രസ്താവന; കോടിയേരിക്ക് വക്കീല്‍ നോട്ടീസ്