കൊച്ചി: മുന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. അന്വേഷണ സാധ്യത ഇല്ലെങ്കില്‍ കേസ് എഴുതി തള്ളാമെന്നും കോടതി വിജിലന്‍സിനോട് പറഞ്ഞു. ബന്ധുനിയമന വിവാദം മന്ത്രിസഭയുടെ പ്രതിച്ഛായയെ ബാധിച്ചതിനാല്‍ ജയരാജന്‍ മന്ത്രിസ്ഥാനം രാജി വെച്ചിരുന്നു.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എം.ഡി സ്ഥാനത്ത് പി.കെ ശ്രീമതി ടീച്ചറിന്റെ മകന്‍ സുധീര്‍ നമ്പ്യാരെയും കേരള ക്ലെയ്‌സ് ആന്‍ഡ് സെറാമിക്സിന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് സഹോദര പുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ നിയമിച്ചതുമാണ് ജയരാജനെ വെട്ടിലാക്കിയിരുന്നു. ബന്ധു നിയമനങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ജയരാജനെ പാര്‍ട്ടിയും എല്‍.ഡി.എഫ് ഘടകകക്ഷികളും കൈവിടുകയായിരുന്നു.


Also Read: ‘ദുര്യോധനനെ സഹായിക്കുന്ന ധൃതരാഷ്ട്രരാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍’; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി അരവിന്ദ് കെജ്‌രിവാള്‍


താന്‍ ഉള്‍പ്പെട്ട ബന്ധുനിയമന കേസില്‍ പര്‍ട്ടി പത്രം പോലും തന്നെ അനുകൂലിച്ചില്ല എന്ന് നേരത്തേ ജയരാജന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയായാല്‍ ഇക്കാര്യത്തിലുള്ള നിലപാടുകള്‍ തുറന്നു പറയാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ജയരാജന്‍ പറഞ്ഞിരുന്നു. തനിക്ക് പകരമെത്തിയ എം.എം മണി മന്ത്രിയായതില്‍ അസ്വാഭാവികത ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.