തിരുവനന്തപ്പുരം: മന്ത്രി അടൂര്‍ പ്രകാശിനെതിരായ റേഷന്‍ അഴിമതിക്കേസിലെ പുനരന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. അടൂര്‍ പ്രകാശിനെ രക്ഷിക്കാനായി പുനരന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ നല്‍കിയ ഉത്തരവാണ് സ്‌റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് ചലമേശ്വര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവ് സ്‌റ്റേ ചെയ്തത്. അടൂര്‍ പ്രകാശിെന്റ പേരിലുള്ള കേസ് തുടരാമെന്നും ജോയി കൈതാരം നല്‍കിയ ഹര്‍ജി സ്‌റ്റേ ചെയ്തത് ചെയ്ത കോടതി വ്യക്തമാക്കി.

മുന്‍ യു.ഡി.എഫ് സര്‍ക്കാരില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പുമന്ത്രിയായിരുന്നു അടൂര്‍ പ്രകാശ് കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയില്‍ റേഷന്‍ മൊത്തവ്യാപാര ഡിപ്പോയ്ക്ക് ലൈസന്‍സ് കിട്ടാന്‍ അപേക്ഷിച്ച എന്‍.കെ അബ്ദുറഹിമാനോട് 25 ലക്ഷം രൂപ കോഴ ചോദിച്ചതാണ് കേസ്. കേസില്‍ അടൂര്‍ പ്രകാശ് ഉള്‍പ്പടെ അഞ്ചു പ്രതികളാണ് ഉള്ളത്. അബ്ദുറഹിമാന്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്നു. അടൂര്‍ പ്രകാശിനെതിരെ അബ്ദുറഹിമാന്‍ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തി കോഴിക്കോട് വിജിലന്‍സ് കോടതി കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രവും നല്‍കുകയായിരുന്നു.

എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ അബ്ദു റഹ്മാന് പരാതിയില്ലെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി അടൂര്‍ പ്രകാശ് വിജിലന്‍സ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നണ് ഈ കേസ് പുനരന്വേഷിക്കാന്‍ നെറ്റോ ഉത്തരവിട്ടത്. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആടൂര്‍ പ്രകാശിനെ രക്ഷിക്കാനാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ആരോപണമുണ്ടായിരുന്നു