കൊച്ചി: സ്വാശ്ര കോളജ് വിഷയത്തില്‍ മുഹമ്മദ് കമ്മിറ്റി നടപടിക്ക് ഹൈക്കോടതി സ്‌റ്റേ. നാല് സ്വാശ്രയ കേളജുകളിലേക്കുള്ള പ്രവേശനം അസാധുവാക്കിയ ഉത്തരവിനാണ് സ്റ്റേ. രണ്ട് മാസത്തേക്കാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് സ്‌റ്റേ അനുവദിച്ചത്. സുപ്രീം കോടതി വിധിക്ക് വിരുദ്ധമായാണ് മുഹമ്മദ് കമ്മിറ്റി നടപടിയെന്ന് മാനേജ്‌മെന്റ് വാദിച്ചു.

നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നടത്തിയ പ്രവേശന നടപടികള്‍ സുതാര്യമല്ലെന്ന് ഉപസമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ജസ്റ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റിയുടെ നടപടി. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള അമല, ജൂബിലി, പുഷ്പഗിരി, കോലഞ്ചേരി മെഡിക്കല്‍ കോളേജുകള്‍ നടത്തിയ പ്രവേശനത്തില്‍ അവ്യക്തതയുണ്ടെന്നാണ് കണ്ടെത്തിയത്. ഇതെക്കുറിച്ച് വിശദമായ അന്വേഷണത്തിനും മുഹമ്മദ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. ഇതിനെതിരം മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

വിഷയത്തില്‍ സര്‍ക്കാര്‍ കക്ഷി ചേരില്ലെന്നും കോടതി ഉത്തരവ് സംബന്ധിച്ച് മുഹമ്മദ് കമ്മിറ്റി തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അറിയിച്ചു.