high-courtകൊച്ചി: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രവേശന അലോട്‌മെന്റിന് ഹൈക്കോടതി താല്‍കാലിക സ്‌റ്റേ പുറപ്പെടുവിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. നിലവിലെ ലിസ്റ്റില്‍നിന്ന് പ്രവേശനം പാടില്ലെന്നും തിങ്കളാഴ്ചവരെ തല്‍സ്ഥിതി തുടരണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അലോട്‌മെന്റിനു പ്രവേശനപരീക്ഷയുടെ മാര്‍ക്ക് പരിഗണിച്ചതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.