എഡിറ്റര്‍
എഡിറ്റര്‍
അമൃതാനന്ദമയിക്കെതിരായ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
എഡിറ്റര്‍
Saturday 15th March 2014 12:50am

amritha-new

കൊച്ചി: അമൃതാനന്ദമയിയെ കുറിച്ചും മഠത്തെ കുറിച്ചും മുന്‍ ശിഷ്യ ഗ്രയില്‍ ട്രഡ്‌വെല്‍ നടത്തിയ വെളിപ്പിടുത്തലുകളെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ഹരജിയില്‍ ഹൈക്കോടിതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

ഹരജിയില്‍ ജസ്റ്റിസ് കെ രാമകൃഷ്ണനാണ് സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. സുപ്രീംകോടതിയിലെ അഭിഭാഷകനായ ദീപക് പ്രകാശാണ് ഹര്‍ജിക്കാരന്‍.

അമൃതാനന്ദമയിയുടെ ശിഷ്യയായിരിക്കെ മഠത്തില്‍വെച്ച്് താന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതായി ഗ്രയില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസിനും കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിയെങ്കിലും അവര്‍ നടപടിയെടുത്തില്ലെന്ന്് ഹരജിയില്‍ പറയുന്നുണ്ട്.

അതേസമയം, അമൃതാനന്ദമയിക്കെതിരെ വിവാദപരാമര്‍ശങ്ങളുമായി പുറത്തിറങ്ങിയ പുസ്തകത്തിന് പിന്നില്‍ വത്തിക്കാന്‍ ഏജന്‍സിയെന്ന് വിശ്വഹിന്ദു പരിഷത്ത് മുഖ്യരക്ഷാധികാരി അശോക് സിംഗാള്‍ പറഞ്ഞു. ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് രഹസ്യ ഫണ്ടുണ്ടെന്നും സിംഗാള്‍ അഭിപ്രായപ്പെട്ടു.

പുസ്തകം നിരോധിക്കണമെന്നും അമൃതാനന്ദമയിക്കെതിരായ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് മാധ്യമങ്ങള്‍ പിന്മാറണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Advertisement