Administrator
Administrator
വോട്ടിന് കൊഴ: ദല്‍ഹി പോലീസിന് ഹൈക്കോടതി നോട്ടീസ്
Administrator
Monday 31st October 2011 4:04pm

ന്യൂദല്‍ഹി: വോട്ടിന് കോഴകേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ദല്‍ഹി പൊലീസിന്റെ നിലപാട് നവംബര്‍ 14നകം അറിയിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. സുധീന്ദ്ര കുല്‍ക്കര്‍ണി, ബി.ജെ.പി മുന്‍ എം.പിമാരായ ഫഗന്‍ കുലസ്‌തെ, മഹാവീര്‍ സിങ്ങ് ബഗോറ ബി.ജെ.പി പ്രവര്‍ത്തകനായ സുഹൈല്‍ ഹിന്ദുസ്ഥാനി എന്നിവരുടെ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് മേത്ത ഇക്കാര്യം അറിയിച്ചത്.

വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസിലെ മറ്റൊരു പ്രതിയായ അമര്‍സിങ്ങിന് ആരോഗ്യ സ്ഥിതി പരിഗണിച്ച് ദല്‍ഹി ഹൈ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

ഒന്നാം യു.പി.എ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശ്വാസ വോട്ടു തേടിയ സമയത്ത് എം.പിമാരെ പണം കൊടുത്തു സ്വാധീനിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

Advertisement