എഡിറ്റര്‍
എഡിറ്റര്‍
ആറന്മുളപദ്ധതി: കെ.ജി.എസ് ഗ്രൂപ്പ് രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി
എഡിറ്റര്‍
Wednesday 1st January 2014 12:06pm

high-court-003

എറണാകുളം: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് കെ.ജി.എസ് ഗ്രൂപ്പ് രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. പദ്ധതി അനുമതി ലഭിച്ചതുള്‍പ്പെടെയുള്ള രേഖകളാണ് ഹാജരാക്കേണ്ടത്.

ഈ മാസം പത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനായി കെ.ജി.എസ് ഗ്രൂപ്പ് അനധികൃതമായി വയലുകളും തണ്ണീര്‍തടങ്ങളും നികത്തിയത് സംസ്ഥാനസര്‍ക്കാര്‍ മറച്ചുവെച്ചതായ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

കേന്ദ്ര വനം മന്ത്രാലയത്തിന് നല്‍കിയ കുറിപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമലംഘനം മറച്ചുവെച്ചതായി തെളിഞ്ഞത്.

മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും കണ്ടഫയലിലാണ് വിവരങ്ങള്‍ മറച്ചുവെച്ചതായി കണ്ടെത്തിയത്. ഇതോടെയാണ് കെ.ജി.എസ് ഗ്രൂപ്പിന് കേന്ദ്രില്‍നിന്ന് പാരിസ്ഥിതിക അനുമതി ലഭിച്ചത്.

കേന്ദ്ര സര്‍ക്കാറിനയച്ച കത്തില്‍ നിന്ന് സ്വകാര്യ കമ്പനി അനധികൃതമായി നിലം നികത്തിയതും ഇതുസംബന്ധിച്ച നിയമലംഘനവും അപ്രത്യക്ഷമായി. ഇക്കാരണത്താലാണ് വിമാനത്താവളത്തിനുള്ള പാരിസ്ഥിതാകനുമതി കേന്ദ്രം അനുവദിച്ചത്.

പരിസ്ഥിതി മന്ത്രി തന്നെ പരിസ്ഥിതി വിരുദ്ധ നടപടികള്‍ക്കും നിയമലംഘനങ്ങള്‍ക്കും കൂട്ടുനിന്നു എന്നതും സ്വകാര്യ കമ്പനിയെ സഹായിച്ചു എന്നതും പുറത്ത് വന്നതോടെ ആറന്മുള പദ്ധതി സംബന്ധിച്ച് വീണ്ടും വിവാദം ഉയരുകയായിരുന്നു.

Advertisement