കൊച്ചി: പാമൊലിന്‍ കേസില്‍ കക്ഷി ചേരാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി തള്ളി.  പാമോലിന്‍ കേസിലെ അഞ്ചാം പ്രതിയായ ജിജി തോംസണ്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി തനിക്ക് അര്‍ഹമായ ഉദ്യോഗക്കയറ്റം തടയുമെന്ന് ചൂണ്ടിക്കാട്ടിയാണ് തോംസണ്‍ ഹരജി നല്‍കിയത്. ഹരജി പരിഗണിച്ച കോടതി തുടരന്വേഷണ ഉത്തരവ് താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു.

കേസ് പരിഗണിച്ച സമയത്ത് സര്‍ക്കാര്‍ അഭിഭാഷകന്‍ തോംസണിന്റെ ഹരജിയെ എതിര്‍ത്തിരുന്നില്ല. ഇതാണ് വിജിലന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സാഹചര്യം ഇനിയും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നത് മുന്‍കൂട്ടിക്കണ്ടാണ് കേസില്‍ കക്ഷി ചേരാന്‍ പ്രതിപക്ഷ നേതാവ് തീരുമാനിച്ചത്.

Subscribe Us:

അതിനിടെ, പാമോലിന്‍ കേസിന്റെ തുടരന്വേഷണം ആറാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് അന്വേഷണത്തില്‍ കാലതാമസം വരുന്നത് കേസില്‍ ആരോപണ വിധേയരായ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജീവിതത്തെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Malayalam news

Kerala news in English