കൊച്ചി: രാഹുല്‍ ഈശ്വറിനെ പരികര്‍മ്മിയാക്കുന്നതില്‍ നിന്നും തടഞ്ഞ ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ തന്ത്രി കണ്ഠര് മഹേശ്വരര് അയച്ച കത്ത് പരിഗണിച്ച് ഹൈക്കോടതി അദ്ദേഹത്തിനും പന്തളം രാജാവിനും നോട്ടീസ് അയച്ചു. അതേസമയം, രാഹുല്‍ ഈശ്വറിനെ പരികര്‍മിയായി നിയോഗിക്കണമെന്ന തന്ത്രി കണ്ഠര് മഹേശ്വരരുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. തന്ത്രിക്ക് തത്കാലം നിലവിലെ പരികര്‍മികള്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു.

രാഹുല്‍ ഈശ്വറിനെ ശബരിമല ശ്രീകോവിലില്‍ കയറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് മഹോശ്വരര് ഹൈക്കോടതിക്ക് നേരത്തെ കത്തയച്ചിരുന്നു. തന്ത്രി അയച്ച കത്ത് പരാതിയായി ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. തന്ത്രിയുടെ പരാതിയുടെ വിശ്വാസ്യത ബോധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കണ്ഠരര് മഹേശ്വരര്‍ക്ക് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. പ്രത്യേക ദൂതന്‍ വഴിയാണ് തന്ത്രിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

തന്ത്രിയുടെ മകളുടെ മകനാണ് രാഹുല്‍ ഈശ്വര്‍. ആചാരമനുസരിച്ച് മകളുടെ മകന് ശബരിമലയില്‍ താന്ത്രികാവകാശം ഇല്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം.

Malayalam News
Kerala News in English