Categories

മായാവതിക്ക് തിരിച്ചടി: നോയിഡ ഭൂമി ഏറ്റെടുക്കല്‍ ഹൈക്കോടതി റദ്ദാക്കി

അലഹാബാദ്: നോയിഡയിലെ മൂന്നുഗ്രാമങ്ങളിലെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് അശോക് ഭൂഷനും എസ്.യു. ഖാനും വി.കെ. ശുക്ലയും ഉള്‍പ്പെട്ട മൂന്നംഗ പ്രത്യേക ബെഞ്ചിന്റേതാണ് വിധി. നോയിഡ, ഗ്രേറ്റര്‍ നോയിഡ, നോയിഡ എക്‌സ്റ്റന്‍ഷന്‍ എന്നീ മേഖലകളിലാണ് ഈ ഗ്രാമങ്ങള്‍.

ഗൗതം ബുദ്ധ നഗറിലെ ഗ്രാമത്തിലെ ഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും 2021ല്‍ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ ലഭിക്കുന്നത് വരെ ഈ മേഖലയില്‍ യാതൊരു വിധത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്നും കോടതി വിധിച്ചു. 491 കര്‍ഷകര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഈ ഉത്തരവ്.

സംസ്ഥാന സര്‍ക്കാര്‍ ഇവരുടെ 3000 ഹെക്ടര്‍ ഭൂമിയായിരുന്നു ഏറ്റെടുത്തത്. ഇത് മായാവതി സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ്. നാലായിരം ഏക്കറുകളില്‍ 2.5ലക്ഷം ഗ്രാമീണ കുടുംബങ്ങളാണ് നോയിഡയില്‍ ഉള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.