Categories

സ്വാശ്രയ മഡിക്കല്‍ പി.ജി. പ്രവേശനത്തിന് ഹൈക്കോടതി സ്‌റ്റേ

high-courtകൊച്ചി: 8 സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പി.ജി പ്രവേശനം ഹൈക്കോടതി തടഞ്ഞു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള 4 കോളേജുകളിലെയും മറ്റ് 4 കോളേജുകളിലേയും പകുതി സീറ്റുകളിലേക്കള്ള പ്രവേശനമാണ് കോടതി തടഞ്ഞത്.

ക്രിസ്ത്യന്‍ മാനേജുമെന്റിന്റെ കീഴിലുള്ള അമല, ജൂബിലി, പുഷ്പഗിരി, കോലഞ്ചേരി എന്നീ കോളേജുകളിലെയും കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, എം.ഇ.എസ്, ശ്രീഗോകുലം, പരിയാരം എന്നീ കോളേജുകളിലേയും സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള പ്രവേശനമാണ് കേരള ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.

സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം 50% സീറ്റുകളിലെ പ്രവേശനം നടത്തേണ്ടത് സര്‍ക്കാരായിരുന്നു. എന്നാല്‍ ഈ സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ കോളേജുകള്‍ നേരത്തെതന്നെ പൂര്‍ത്തിയാക്കിയിരുന്നു. അതേസമയം സര്‍ക്കാര്‍ സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുകയാണെന്ന് പരിയാരം, എം.ഇ.എസ് കോളേജ് മാനേജുമെന്റ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ കോട്ടയിലുള്ള 50 ശതമാനം സീറ്റുകളിലെ പ്രവേശനം നടത്താനുള്ള കോളേജുകളുടെ നടപടിക്കെതിരെ വിവിധ മേഖലകളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. ജസ്റ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റിക്കു മുമ്പാകെയും പരാതി സമര്‍പ്പിക്കപ്പെട്ടിരുന്നു. പ്രവേശന പരീക്ഷ സുതാര്യമല്ല എന്നായിരുന്നു  ഇതിനെ കുറിച്ച് മുഹമ്മദ് കമ്മിറ്റി പ്രതികരിച്ചിരുന്നത്.

പ്രവേശന പരീക്ഷ നടത്താനുള്ള അവസാന തീയ്യതി മെയ് 31 ആയിരുന്നു. എന്നാല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം അറിയാതെയുള്ള വിധിയാണ് ഇതെന്ന് കേരള പ്രഫഷണല്‍ കോളജ് മാനേജ്‌മെന്റ്‌സ് ഫെഡറേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് പോള്‍ പ്രതികരിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.