Administrator
Administrator
അരുണ്‍കുമാറിനെതിരെ കേസെടുക്കാത്തത് എന്ത്‌കൊണ്ട്?
Administrator
Thursday 15th December 2011 11:29am

arunkumarകൊച്ചി: സന്തോഷ് മാധവന്‍ നല്‍കിയ പരാതിയില്‍ വി.എ അരുണ്‍കുമാറിനെതിരെ കേസെടുക്കാത്തത് എന്ത്‌കൊണ്ടാണെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും അഡ്വക്കേറ്റ് ജനറലിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

വൈക്കത്തിനടുത്ത് ലക്ഷക്കണക്കിനേക്കര്‍ ഭൂമി നികത്താന്‍ അനുമതി തരപ്പെടുത്തിതരാമെന്നു പറഞ്ഞ് തന്റെ പക്കല്‍നിന്നും അരുണ്‍കുമാര്‍ 70 ലക്ഷം രൂപ വാങ്ങിയെന്ന സന്തോഷ് മാധവന്റെ പരാതിയിലാണ് കോടതി നിര്‍ദേശം. അരുണ്‍കുമാറിനെതിരെ 25 സാക്ഷികളെയും 8 രേഖകളും പരിശോധിച്ചു.

അരുണ്‍കുമാറിനെതിരെ പ്രഥമദൃഷ്ട്യാ ഇത്രയധിതം തെളിവുകളുണ്ടായിരുന്നിട്ടും തെളിവുകളുണ്ടായിരുന്നിട്ടും എന്ത് കൊണ്ടാണ് സര്‍ക്കാര്‍ ഇത്രയും കാലം കേസെടുക്കാതെ നിന്നതെന്ന് കോടതി ചോദിച്ചു. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിയിട്ടും അരുണ്‍കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സന്തോഷ് മാധവന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് മഞ്ജുള , പി.ആര്‍ രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഡിസംബര്‍ 22ന് ഇത് സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കണമെന്ന് കോടതി എ.ജിക്ക് നിര്‍ദേശം നല്‍കി.

Malayalam news

Kerala news in English

Advertisement