എഡിറ്റര്‍
എഡിറ്റര്‍
പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്
എഡിറ്റര്‍
Wednesday 31st May 2017 10:56am

കൊച്ചി: ദേശീയ പാതയിലെ പൂട്ടിയമദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി. ബാര്‍ ഉടമകളുടെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി ഉത്തരവ് പ്രകാരം ബാറുകള്‍ തുറക്കുമെന്ന് ഋഷിരാജ് സിങ് അറിയിച്ചു.

തിരുവനന്തപുരം മുതല്‍ അരൂര്‍ വരെയുള്ള മദ്യശാലകളും കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുള്ള മദ്യശാലകളും തുറക്കും. ഇന്നും നാളെയുമായി ബാര്‍ തുറക്കും.

ഹൈവേ അതോറിറ്റിയുടെ ഉത്തരവ് മറയാക്കിയാണ് ബാര്‍ ഉടമകള്‍ അനുകൂല വിധി സമ്പാദിച്ചത്. ദേശീയ പാത പദവി ഇല്ലാതാക്കി കേന്ദ്രസര്‍ക്കാര്‍ 2014 ല്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഈ കേന്ദ്ര വിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് ബാറുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.
ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളത്തിലെ 1956 മദ്യവില്‍പ്പനശാലകള്‍ പൂട്ടിയത്.


Dont Miss ജോര്‍ദാനില്‍ അറുത്ത പശുവിന്റെ തലയില്‍ സി.പി.ഐ.എം കൊടി വെച്ച് കേരളത്തിലേതെന്ന് പ്രചരണം; സംഘപരിവാര്‍ ഫോട്ടോഷോപ്പിനെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ


മാര്‍ച്ച് 31ന് ലൈസന്‍സ് കാലാവധി അവസാനിച്ചതോടെയാണ് ഇത്രയും സ്ഥാപനങ്ങള്‍ പൂട്ടാന്‍ എക്‌സൈസ്വകുപ്പ് ഉത്തരവിട്ടത്.

ബിവറേജസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് എന്നിവയുടെ 207 വില്‍പ്പനശാലകള്‍, 11 പഞ്ചനക്ഷത്ര ഹോട്ടലിലെ ബാറുകള്‍, 18 ക്‌ളബ്ബുകള്‍, 586 ബിയര്‍-വൈന്‍ പാര്‍ലറുകള്‍, രണ്ടു ബിയര്‍ വില്‍പ്പനശാലകള്‍, 1132 കള്ളുഷാപ്പുകള്‍ എന്നിവ ഏപ്രിലില്‍ തന്നെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.

എറണാകുളത്ത് 295, തൃശൂരില്‍ 251, കോട്ടയത്ത് 236, പാലക്കാട്ട് 204, ഇടുക്കിയില്‍ 195, ആലപ്പുഴയില്‍ 168, കണ്ണൂരില്‍ 105, കാസര്‍കോട്ട് 64, മലപ്പുറത്ത് 77, കൊല്ലത്ത് 103, തിരുവനന്തപുരത്ത് 84, പത്തനംതിട്ടയില്‍ 54, കോഴിക്കോട്ട് 95, വയനാട്ടില്‍ 25 എണ്ണവും പൂട്ടിയിരുന്നു.

പാതയോരത്ത് പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് എന്നിവയുടെ നാല്‍പ്പതോളം വില്‍പ്പനശാല മാറ്റിസ്ഥാപിച്ചിരുന്നു.

Advertisement