അഹമ്മദാബാദ്: 2002ലെ ഗോധ്ര കലാപ കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയ്ക്ക് സമന്‍സ് അയക്കുമോയെന്ന് വ്യക്തമാക്കണമെന്ന് കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന നാനാവതി കമ്മീഷനോട് ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെട്ടു. ഏപ്രില്‍ ഒന്നിനകം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.

സംസ്ഥാന അഡ്വക്കറ്റ് മുഖേനയാണ് ഇതു സംബന്ധിച്ച നോട്ടിസ് കോടതി നാനാവതി കമ്മിഷന് നല്‍കിയത്.

Subscribe Us:

ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് മോഡിയെ ഇതുവരെ ചോദ്യം ചെയ്യാന്‍ കമ്മീഷന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണു ഹൈക്കോടതിയുടെ നിര്‍ദേശം.

മോഡിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രൂപം നല്‍കിയ സംഘടനയായ ജനസംഘര്‍ഷ് മഞ്ജ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.