എഡിറ്റര്‍
എഡിറ്റര്‍
എം.ജി രജിസ്ട്രാര്‍ എം.ആര്‍ ഉണ്ണിയെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി
എഡിറ്റര്‍
Monday 13th January 2014 2:56pm

high-court-003

ന്യൂദല്‍ഹി: എം ജി സര്‍വകലാശാല രജിസ്ട്രാര്‍ എം.ആര്‍ ഉണ്ണിയോട് സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ ഹൈക്കോടതി. എം.ആര്‍ ഉണ്ണിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സിന്‍ഡിക്കേറ്റ് നീക്കം ചെയ്തത് കോടതി ഉത്തരവ് മറികടന്നാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മതിയായ യോഗ്യതയില്ലെന്ന് കാണിച്ചാണ് എം.ആര്‍ ഉണ്ണിയെ മറ്റിയത്.

നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനുള്ള സിന്‍ഡിക്കേറ്റ് നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്ന് എം ആര്‍ ഉണ്ണിയെ വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

ഉണ്ണിയുടെ യോഗ്യതകള്‍ സംബന്ധിച്ച പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി ആറുമാസം അവധിയില്‍ പ്രവേശിക്കാന്‍ ആയിരുന്നു സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശം. എന്നാല്‍ നിര്‍ദ്ദേശം പാലിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ഇതു ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും വിശദീകരണം നല്‍കാതെ എം.ആര്‍. ഉണ്ണി പദവിയില്‍ തുടരുന്നതു സര്‍വകലാശാലാ താല്‍പര്യത്തിനു വിരുദ്ധമാകുമെന്നതിനാല്‍  സസ്‌പെന്‍ഡ് ചെയ്‌തെന്നുമായിരുന്നു വിശദീകരണം.

കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും സ്വീകരിക്കാനും വിസമ്മതിച്ചു. തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍.  എം.ആര്‍ ഉണ്ണിയെ തിരിച്ചെടുക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇതിനെ ചോദ്യം ചെയ്ത് ഉണ്ണി ഹൈക്കോടതിയെ സമീപിച്ചു. ഉണ്ണിക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി തെറ്റാണെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. ഉണ്ണിയെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

Advertisement