കൊച്ചി: വയനാട്ടിലെ അനധികൃആദിവാസി കൈയ്യേറ്റം ഒഴിപ്പിക്കാന്‍ ആഗസ്റ്റ് 31 വെര ഹൈക്കോടതി സര്‍ക്കാറിന് സാവകാശം അനുവദിച്ചു.ആദ്യഘട്ട ഒഴിപ്പിക്കലിന്റഎ ദൃശ്യങ്ങളടങ്ങിയ സി ഡി നിരീക്ഷിച്ച ശേഷമാണ് കോടതി സര്‍ക്കാറിന് സാവകാശം അനുവദിച്ചിരിക്കുന്നത്. കൈയ്യേറ്റം ഒഴിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച ജനപ്രതിനിധികളെ കോടതി വിമര്‍ശിച്ചിട്ടുണ്ട്.

കൈയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ആദിവാസികളും ജനപ്രതിനിധികളും തടയുന്ന തൃശ്യങ്ങളായിരുന്നു സര്‍ക്കാര്‍ സമര്‍പ്പിച്ച സി ഡിയിലുണ്ടായിരുന്നത്. കൈയ്യേറ്റം ഒഴിപ്പിക്കാന്‍ അധികസമയം ആവശ്യമാണെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഹൈക്കോടതിയില്‍ നിന്നും നീതിലഭിച്ചില്ലെങ്കില്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാമെന്നും നിര്‍ദ്ദേശിച്ചിരുന്നു.