കൊച്ചി: സ്വകാര്യ ആശുപത്രികള്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ചൂഷണം ചെയ്യുകയാണെന്ന് ഹൈക്കോടതി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മഞ്ജുളയുടേതാണ് ഈ നിരീക്ഷണം. ചിലരുടെ സ്വാര്‍ഥ താല്‍പര്യങ്ങളാണ് ആശുപത്രികളെ സമരത്തിലേക്ക് നയിച്ചതെന്നും ഹൈക്കോടതി പറഞ്ഞു. നഴ്‌സുമാരുടെ സമരം സംബന്ധിച്ച് ലേക്ക് ഷോര്‍ ആശുപത്രി മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം ഉണ്ടായത്.

സംസ്ഥാനത്ത് അധ്യാപകര്‍ക്കും നഴ്‌സുമാര്‍ക്കുമാണ് ഏറ്റവും കുറഞ്ഞ ശമ്പളം കൊടുക്കുന്ന പ്രവണതയുള്ളത്. ഇവരുടെ സേവനം അവശ്യ സര്‍വ്വീസ് ആക്കിയാല്‍ ഇവര്‍ ദുരുപയോഗം ചെയ്യപ്പെടും. അധികൃതരുടെ സ്വാര്‍ഥത മൂലം അര്‍ഹമായ പ്രതിഫലം ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇതില്‍ മനം മടുത്താണ് ജീവനക്കാര്‍ സമരത്തിന് പുറപ്പെടുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Subscribe Us:

അതേസമയം, വേതന വര്‍ധനവ് ആവശ്യപ്പെട്ട് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടക്കുന്ന നഴ്‌സുമാരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു.

ലേക് ഷേര്‍ ആശുപത്രിയിലെ സമരം നാലാം ദിവസത്തിലേക്കും കടന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സമരക്കാരെ ആശുപത്രി പരിസരത്തു നിന്നും മാറ്റുമെന്ന് ലേക്‌ഷോര്‍ ആശുപത്രി എം.ഡി അറിയിച്ചു.

Malayalam News
Kerala News in English