കൊച്ചി: ലോട്ടറിക്കേസില്‍ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍ നിന്നും മുന്‍കൂര്‍ നികുതി സ്വീകരിക്കണമെന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം നടപ്പാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസില്‍ മേഘ സമര്‍പ്പിച്ച ഹരജി ഡിവിഷന്‍ബെഞ്ചിന് വിട്ടു.

മുന്‍ ഉത്തരവുപ്രകാരം മേഘയില്‍ നിന്നും നികുതി പിരിക്കാം. ലോട്ടറി ഓര്‍ഡിനന്‍സിന്റെ വ്യവസ്ഥകള്‍ നികുതി പിരിക്കുന്നതില്‍ ബാധകമാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.സംസ്ഥാന ഭാഗ്യക്കുറിയും ചൂതാട്ടം തന്നെയാണ്. ഈ ചൂതാട്ടത്തിന് ഇരയാവുന്നത് സാധാരണക്കാരും. കേരളത്തെ ഒരു ലോട്ടറി വിമുക്ത മേഖലയാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി.

അതിനിടെ ലോട്ടറിവിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ധനമന്ത്രി തോമസ് ഐസക്കും ആവശ്യപ്പെട്ടിട്ടുണ്ട്. ഏതു സംസ്ഥാനത്തോണോ ലോട്ടറി അച്ചടിക്കുന്നത് അവിടെ തന്നെ ലോട്ടറി വിറ്റഴിക്കണമെന്ന നിലപാടാണ് തനിക്കുള്ളത്. ലോട്ടറി വിഷയത്തില്‍ വ്യക്തത വരുത്താനായി കേന്ദ്രഏജന്‍സിയായ സി.ബി.ഐ തന്നെ അന്വഷിക്കണം. അന്വേഷണത്തെ പ്രതിപക്ഷനേതാവ് ഭയക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.