Categories

ലോ­ട്ടറി: ആ­ഴ്­ച്ച­യില്‍ ഒ­രു ന­റു­ക്കെ­ടു­പ്പേ ആ­കാ­വൂ എ­ന്ന് ഹൈ­ക്കോടതി

കൊച്ചി: സം­സ്ഥാന­ത്ത് ലോ­ട്ട­റി­ക്ക് ആ­ഴ്­ച്ച­യില്‍ ഒ­രു­ന­റു­ക്കെ­ടു­പ്പു­മാ­ത്ര­മേ ന­ട­ത്താ­വൂ എ­ന്ന് ഹൈ­ക്കോ­ടതി. ബ­മ്പര്‍ ന­റു­ക്കെ­ടു­പ്പ് വര്‍­ഷ­ത്തില്‍ ആ­റെ­ണ്ണം വീ­ത­മേ ന­ട­ത്താ­വൂ എന്നും കേ­ര­ള­സര്‍­ക്കാ­റി­ന്റേ­ത­ട­ക്ക­മു­ള്ള എല്ലാ ലോ­ട്ട­റി­കള്‍ക്കും ഇ­ത് ബാ­ധ­ക­മാ­ണെന്നും കോട­തി ഉ­ത്ത­ര­വില്‍ പ­റ­യുന്നു.

ഒ­രേ ലോ­ട്ട­റിത­ന്നെ വി­വി­ധ­പേ­രു­ക­ളില്‍ ആ­ഴ്­ച്ച­യില്‍ എ­ല്ലാ­ദി­സവും ന­റു­ക്കെ­ടു­ക്കുന്ന­ത് കേ­ന്ദ്ര­നി­യ­മ­ത്തി­ന്റെ ലം­ഘ­ന­മാ­ണെ­ന്ന് കോ­ട­തി വി­ല­യി­രുത്തി. കേന്ദ്ര­ലോട്ട­റി നി­യ­മ­ത്തി­ന്റെ നാല് (എച്ച), നാല് (ജെ() വ­കു­പ്പു­കള്‍ പാ­ലി­ക്ക­ണ­മെന്നും കോട­തി നിര്‍­ദ്ദേ­ശി­ച്ചി­ട്ടു­ണ്ട്.

അ­തി­നി­ടെ സി­ക്കിം-ഭൂ­ട്ടാന്‍ ലോ­ട്ട­റി­ക­ളു­ടെ സം­സ്ഥാന­ത്തെ പ്ര­മോ­ട്ടര്‍­മാരാ­യ മേ­ഘാ ഡി­സ്­ട്രി­ബ്യൂ­ട്ടേ­ഴ്‌­സില്‍ നിന്നും മുന്‍­കൂര്‍ നി­കു­തി സ്വീ­ക­രി­ക്ക­ണ­മെന്നും കോട­തി സര്‍­ക്കാ­റി­ന് നിര്‍­ദ്ദേ­ശം ന­ല്‍കി. കേന്ദ്ര­ലോട്ട­റി നി­യ­മ­വ്യ­വ­സ്ഥ പാ­ലിച്ചു­കൊ­ണ്ടു­ള്ള ടിക്ക­റ്റ് എ­ത്തി­ക്കലും വില്‍­പ്പ­നയും ത­ട­യ­രു­തെന്നും കോട­തി ആ­വ­ശ്യ­പ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.