കൊച്ചി: കോടതി വിധികളെക്കുറിച്ചും ന്യായാധിപന്മാരെ ക്കുറിച്ചും സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം അലോരസപ്പെടുത്തുന്നതാണെന്ന് ഹൈക്കോടതി. ജയരാജനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. കഴിഞ്ഞ ശനിയാഴ്ച നടന്ന ഹര്‍ത്താലിനിടെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ്റോഡരുകിലെ പൊതുയോഗങ്ങള്‍ നിരോധിച്ച ജഡ്ജിമാരെ ജയരാജന്‍ വിമര്‍ശിച്ചത്.