Categories

Headlines

ത­ദ്ദേ­ശഭ­ര­ണ തി­ര­ഞ്ഞെ­ടു­പ്പ് ഒ­റ്റ­ഘ­ട്ട­മാ­യി ന­ടത്തണം:ഹൈ­ക്കോടതി

കൊ­ച്ചി: സം­സ്ഥാന­ത്തെ ത­ദ്ദേ­ശഭ­ര­ണ തി­ര­ഞ്ഞെ­ടു­പ്പ് ഒ­റ്റ­ഘ­ട്ട­മാ­ക്കി ന­ട­ത്ത­ണ­മെ­ന്ന് ഹൈ­ക്കോട­തി വ്യ­ക്ത­മാ­ക്കി. ഇ­ക്കാ­ര്യ­ത്തില്‍ തീ­രു­മാ­ന­മെ­ടു­ക്കേണ്ട­ത് സംസ്ഥാന ഇ­ല­ക്ഷന്‍ ക­മ്മീ­ഷ­നാ­ണെന്നും കോട­തി പ­റ­ഞ്ഞു.ഹൈ­ക്കോട­തി ഡി­വി­ഷന്‍ ബെ­ഞ്ചി­നു­മു­മ്പാ­കെ വന്ന പൊ­തു താല്‍പ്പ­ര്യ ഹ­ര­ജി­കള്‍ പ­രി­ഗ­ണി­ക്ക­വേ­യാ­ണ് കോട­തി നിര്‍­ണ്ണാ­യ­ക ഉ­ത്തര­വ് പു­റ­പ്പെ­ടു­വി­ച്ചി­രി­ക്കു­ന്നത്.

ന­വം­ബര്‍ ഒ­ന്നി­നു മു­മ്പ് പുതി­യ സ­മി­തി­ക­ള്‍ അ­ധി­കാ­ര­ത്തില്‍ വ­രണം. ഒ­ക്ടോ­ബര്‍ ര­ണ്ടി­നു­ശേ­ഷം ആ­വ­ശ്യ­മാ­ണെ­ങ്കില്‍ അ­ഡ്­മി­നി­സ്‌­ട്രേ­റ്റി­വ് ക­മ്മ­റ്റിക­ളെ ഭര­ണം ഏല്‍­പ്പി­ക്കാം. എ­ന്നാല്‍ ഈ ക­മ്മ­റ്റി­കള്‍ ന­യ­പ­രമാ­യ തീ­രു­മാ­ന­മെ­ടു­ക്ക­രുത്. തി­ര­ഞ്ഞ­ടു­പ്പു­സം­ബ­ന്ധിച്ച പൊ­തു­താല്‍­പ്പ­ര്യ­ഹ­ര­ജി­യില്‍ ഇ­ട­പെ­ടാ­നാ­കി­ല്ലെന്നും ഹൈ­ക്കോട­തി വ്യ­ക്ത­മാക്കി. തി­ര­ഞ്ഞെ­ടു­പ്പ് ഒ­റ്റ­ഘ­ട്ട­മാ­യി ന­ട­ത്ത­ണ­മെ­ന്ന് സംസ്ഥാ­ന സര്‍­ക്കാര്‍ ആ­വ­ശ്യ­പ്പെ­ട്ട­പ്പോള്‍ ഘ­ട്ടം ഘ­ട്ട­മാ­യി ന­ട­ത്ത­ണ­മെ­ന്നാ­യി­രു­ന്നു കേ­ന്ദ്ര തി­ര­ഞ്ഞെ­ടു­പ്പു ക­മ്മീഷ­ന്റെ നി­ല­പാ­ട്.

വിവി­ധ ഘ­ട്ട­ങ്ങ­ളി­ലാ­യി തി­ര­ഞ്ഞെ­ടു­പ്പ് ന­ട­ത്തുന്ന­ത് വോ­ട്ടര്‍­മാര്‍­ക്ക് ബു­ദ്ധി­മു­ട്ടു­ണ്ടാ­ക്കു­മെന്നും ഇ­ത് വോ­ട്ടിം­ഗ് ശ­ത­മാ­ന­ത്തെയും തി­ര­ഞ്ഞെ­ടു­പ്പു ഫ­ല­ത്തെ­പ്പോലും സ്വാ­ധീ­നി­ക്കു­മെന്നും സംസ്ഥാ­ന സര്‍­ക്കാര്‍ അ­ഭി­പ്രാ­യ­പ്പെ­ട്ടി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.