Categories

ബസ് സമരം പിന്‍വലിക്കാതെ പെര്‍മിറ്റ് കേസ് പരിഗണിക്കില്ല: കോടതി

kerala_high_court_കൊച്ചി: സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം പിന്‍വലിക്കാതെ ബസ് പെര്‍മിറ്റുകളുമായി ബന്ധപ്പെട്ട ഒരു കേസും പരിഗണിക്കില്ലെന്ന് ഹൈക്കോടതി. പെര്‍മിറ്റുമായി ബന്ധപ്പെട്ട കേസ് പരിഗണനക്കെത്തിയപ്പോള്‍ ജസ്റ്റിസ് സി എന്‍ രവീന്ദ്രനാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന സമരം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സമരം പൊതു ജീവിതം ദുസ്സഹമാക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം സമരത്തില്‍ നിന്ന് പിന്‍മാറാതെ പെര്‍മിറ്റ് പോലുള്ള കേസുകളുമായി ആരും വരേണ്ടെന്നും കോടതി വ്യക്തമാക്കി. സമരം പിന്‍വലിച്ച ശേഷമേ കേസ് പരിഗണിക്കുകയുള്ളൂവെന്നും കോടതി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.