എഡിറ്റര്‍
എഡിറ്റര്‍
ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും വീണ്ടും ജഡ്ജി പിന്‍മാറി
എഡിറ്റര്‍
Wednesday 29th January 2014 11:52am

lavlin

എറണാകുളം: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും ഒരു ഹൈക്കോടതി ജഡ്ജി കൂടി പിന്‍മാറി.

ജസ്റ്റിസ് എംഎല്‍ ജോസഫ് ഫ്രാന്‍സിസ് ആണ് പിന്‍മാറിയത്. ലാവ്‌ലിന്‍ കേസില്‍ നിന്നും പിന്‍മാറുന്ന മൂന്നാമത്തെ ജഡ്ജിയാണിത്.

പിന്മാറ്റത്തിനുള്ള കാരണം അറിയിച്ചിട്ടില്ല. വിചാരണക്കോടതി വിധിക്കെതിരേ റിവിഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യുമെന്ന് സി.ബി.ഐയും കോടതിയില്‍ അറിയിച്ചിരുന്നു.

നേരത്തെ ജസ്റ്റീസുമാരായ കെ.ഹരിലാല്‍, തോമസ് പി.ജോസഫ് എന്നിവര്‍ പിന്മാറിയിരുന്നു.

കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ സമര്‍പ്പിച്ച റിവ്യൂ ഹരജിയിലാണ് വാദം കേള്‍ക്കാന്‍ ജഡ്ജിമാര്‍ മടിക്കുന്നത്.

എസ്.എന്‍.സി.ലാവ്‌ലിന്‍ കേസിലെ പ്രതിപട്ടികയില്‍ നിന്നും പിണറായി വിജയനെ ഒഴിവാക്കി ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

കേസിലെ ഏഴാം പ്രതിയായിരുന്നു പിണറായി വിജയന്‍. പിണറായിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും കുറ്റപത്രം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് കോടതി കുറ്റവിമുക്തനാക്കിയത്.

Advertisement