Categories

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജ് പിന്മാറി

lavlin

തിരുവനന്തപുരം: ##ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് തോമസ്.പി.ജോസഫാണ് കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറിയത്.

ലാവ്‌ലിന്‍ കേസില്‍ നിന്നും പിന്മാറുന്ന മൂന്നാമത്തെ ജഡ്ജാണ് ഇദ്ദേഹം.

എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് പ്രതിപ്പട്ടികയില്‍ നിന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഒഴിവാക്കിയതിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് ജഡ്ജ് പിന്മാറിയത്.

എസ്.എന്‍.സി.ലാവ്‌ലിന്‍ കേസിലെ പ്രതിപട്ടികയില്‍ നിന്നും പിണറായി വിജയനെ ഒഴിവാക്കി ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

പിണറായി വിജയനെ വെറുതെ വിട്ടതിനെതിരെ െ്രെകം നന്ദകുമാറാണ് ഹരജി നല്‍കിയത്.

കേസിലെ ഏഴാം പ്രതിയായിരുന്നു പിണറായി വിജയന്‍. പിണറായിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും കുറ്റപത്രം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് കോടതി കുറ്റവിമുക്തനാക്കിയത്.

Tagged with: |


‘പൂ നല്‍കി സ്വീകരിച്ചവര്‍ കുറച്ച് കഴിയുമ്പോള്‍ എന്നെ എങ്ങനെ പിടിച്ചു പുറത്താക്കാം എന്നായിരിക്കും ആലോചിക്കുക’; താന്‍ പിന്തുടരുന്ന മാധ്യമ ധര്‍മ്മങ്ങളെ കുറിച്ച് അര്‍ണബിന്റെ തള്ള് ഇങ്ങനെ

ന്യൂദല്‍ഹി: മാധ്യമ ധര്‍മ്മത്തെ കുറിച്ച് മുതിര്‍ന്ന പല മാധ്യമ പ്രവര്‍ത്തകരും പറയുന്നത് നാം കേട്ടിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മൂല്യച്ഛുതി സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് ആരോപണമുയരുന്ന ഈ കാലത്ത് മാധ്യമധര്‍മ്മത്തെ കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടതുമുണ്ട്. എന്നാല്‍ മാധ്യമ ധര്‍മ്മത്തേയും മാധ്യമ പ്രവര്‍ത്തകന്റെ കര്‍ത്തവ്യത്തേയും കുറിച്ച് റിപ്പബ്ലിക് ചാനലിന്റെ മേ