Categories

Headlines

മിശ്രവിവാഹിതരായ യുവതികളെ തടവിലാക്കി പീഡിപ്പിക്കുന്നത് ഗൗരവതരമെന്ന് ഹൈക്കോടതി

കൊച്ചി: മിശ്രവിവാഹിതരായ യുവതികളെ തടവിലാക്കി പീഡിപ്പിക്കുന്നത് ഗൗരവതരമെന്ന് ഹൈക്കോടതി. ക്രിസ്ത്യാനിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഏറണാകുളം ഉദയംപേരൂര്‍ കണ്ടനാട് പ്രവര്‍ത്തിക്കുന്ന യോഗ കേന്ദ്രത്തില്‍ നിന്നും ക്രൂരമായ പീഡനം നേരിടേണ്ടിവന്നെന്ന് ചൂണ്ടിക്കാട്ടി ആയുര്‍വേദ ഡോക്ടറായ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കേസില്‍ യോഗ കേന്ദ്രത്തെ കക്ഷിചേര്‍ക്കാന്‍ ആവശ്യപ്പെട്ട കോടതി കേരളത്തില്‍ ഒരു ഗുര്‍മീത് റാം റഹീം സിങ് വേണോയെന്നും ചോദിച്ചു.

സംസ്ഥാനത്തെ സമാന സ്ഥാപനങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതലൊന്നും ആവശ്യമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞെങ്കിലും വിയോജിപ്പ് കോടതി തള്ളി. ഇവരെ കക്ഷിചേര്‍ക്കാനുള്ള അപേക്ഷ നല്‍കാന്‍ ഹര്‍ജിക്കാരന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.


Also Read: ജയലളിത അപ്പോളോ ആശുപത്രിയില്‍ നിന്നും ടി.വി കാണുന്ന വീഡിയോ പുറത്തുവിടാത്തത് നൈറ്റി ധരിച്ചതുകൊണ്ടെന്ന് ദിനകരന്‍


തൃശൂര്‍ സ്വദേശിനിയായ ആയുര്‍വേദ ഡോക്ടറും ഭര്‍ത്താവുമാണ് യോഗാ കേന്ദ്രത്തില്‍ മിശ്രവിവാഹം ചെയ്തതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടു എന്നാരോപിച്ച് കോടതിയെ സമീപിച്ചത്. യോഗ കേന്ദ്രത്തിലെ പീഡനങ്ങള്‍ വിശദീകരിക്കുന്ന സത്യവാങ്മൂലവും യുവതി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

22 ദിവസം തടങ്കലില്‍ പാര്‍പ്പിച്ച് തന്നെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് യുവതിയെ കോടതിയെ അറിയിച്ചത്.

ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ച യുവതിയെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടിയാണ് ബന്ധുക്കള്‍ അവിടെ എത്തിച്ചതെന്നാണ് യുവതി ആരോപിക്കുന്നത്. യോഗാകേന്ദ്രത്തില്‍ നിന്നും യുവതി രക്ഷപ്പെട്ട് പോരുകയായിരുന്നു.

മിശ്രവിവാഹിതരായ പെണ്‍കുട്ടികളെയും മതം മാറിയവരെയുമാണ് ഇവിടെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും ഇത്തരത്തില്‍ 65 പേര്‍ ഇവിടെ കഴിയുന്നുണ്ടെന്നും യുവതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എതിര്‍ക്കുന്നവരെ കെട്ടിയിട്ട് മര്‍ദിക്കുകയാണെന്നും പലരും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നും യുവതി ആരോപിച്ചിരുന്നു.



കേസ് പിന്‍വലിച്ച് വോട്ട് നേടാമെന്ന് വ്യാമോഹിക്കേണ്ട; ഇനി ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല; കേസ് പിന്‍വലിക്കാനുള്ള ബി.ജെ.പി തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ഗുജറാത്തിലെ കര്‍ഷകരും പട്ടേല്‍വിഭാഗവും

വാരാണസി: ഗുജറാത്ത് പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പട്ടേല്‍ വിഭാഗത്തേയും ഗുജറാത്തിലെ കര്‍ഷരേയും അനുനയിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ പാളുന്നു.കഴിഞ്ഞ ദിവസമായിരുന്നു കര്‍ഷക പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ 22 കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് പിന്‍വലിക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തത്. അഹമ്മദാബാദിലെ സാനന്ദ് താലൂക്കിലെ കര്‍ഷകര