ന്യൂദല്‍ഹി: എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി. സമരം അവസാനിപ്പിച്ച് പൈലറ്റുമാര്‍ നാളെ തന്നെ ജോലിയില്‍ പ്രവേശിക്കണമെന്നും കോടതി ഉത്തരവിട്ടു.

സമരം പിന്‍വലിക്കണമെന്ന ഹൈക്കോടതി വിധി പാലിക്കാതിരുന്നതിനെ തുടര്‍ന്ന് സ്വീകരിച്ച കോടതീയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പുതിയ നിര്‍ദേശം.

ആറ് ദിവസമായി പൈലറ്റുമാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 320 സര്‍വ്വീസുകളില്‍ 36 വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തിയത്. പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്.  എയര്‍ഇന്ത്യയുടെ 90 ആഭ്യന്തര സര്‍വ്വീസുകളും ഇന്ന് റദ്ദാക്കിയിട്ടുണ്ട്.