എഡിറ്റര്‍
എഡിറ്റര്‍
എന്‍.കെ ശക്തിവേലിന് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്തത് ഉചിതമായില്ലെന്ന് കോടതി
എഡിറ്റര്‍
Monday 10th April 2017 3:42pm

തൃശൂര്‍: ജിഷ്ണു കേസില്‍ അറസ്റ്റിലായ മൂന്നാം കുറ്റാരോപിതന്‍ പാമ്പാടി നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേലിന് ഇടക്കാല ജാമ്യം ലഭിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റിയപ്പോള്‍ ശക്തിവേലിനെ അറസ്റ്റ് ചെയ്ത നടപടി ശരിയായില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. രണ്ട് ആള്‍ ജാമ്യത്തോടൊപ്പം 50,000 രൂപയും ശക്തിവേല്‍ കോടതിയില്‍ കെട്ടി വെയ്ക്കണം.

ഉപാധികളോടെയാണ് കോടതി ശക്തിവേലിന് ജാമ്യം നല്‍കിയത്. ശക്തിവേല്‍ കോളേജില്‍ പ്രവേശിക്കുകയോ കോളേജിന്റെ കാര്യങ്ങളില്‍ ഇടപെടുകയോ ചെയ്യാന്‍ പാടില്ല.


Also Read: ഇ.പി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു; കേസ് എഴുതി തള്ളാമെന്നും കോടതി


പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കുറ്റാരോപിതരായ മുഴുവന്‍ പേരേയും പെട്ടെന്ന് പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘമാണ് ശക്തിവേലിനെ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് കുറ്റാരോപിതരെ പിടികൂടാനായി വെള്ളം കുടിക്കുകയാണ് പൊലീസ്. ഇവരെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിരുന്നു.

കുറ്റാരോപിതരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ കുടുംബമാകെ അഞ്ച് ദിവസമായി നടത്തി വന്ന നിരാഹാരസമരം ഇന്നലെയാണ് അവസാനിപ്പിച്ചത്. ഇന്നലെ തന്നെയാണ് ശക്തിവേലിനെ പൊലീസ് കോയമ്പത്തൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

Advertisement