Categories

മുഖ്യമന്ത്രിക്കെതിരായ ആക്രമണം: അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി

high22

കൊച്ചി: മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരില്‍ നടന്ന ആക്രമണത്തെ കുറിച്ചുള്ള അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി. കേസന്വേഷണത്തില്‍ ബാഹ്യശക്തികള്‍ ഇടപെട്ടിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും കോടതി പറഞ്ഞു.

കേസില്‍ അറസ്റ്റിലായ നാലുപേരുടെ ജാമ്യഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

അന്വേഷണം ശരിയായ ദിശയിലാണെന്ന് കരുതാനാകില്ല. മുഖ്യമന്ത്രിയെ അക്രമിക്കാനായി ആയിരം പേര്‍ ഗൂഢാലോചന നടത്തിയെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്നും കോടതി ചോദിച്ചു.

കഴിഞ്ഞ ദിവസം സംഭവത്തില്‍ രണ്ട് എസ്.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പ്രശോഭ്, സെക്രട്ടറി സരിന്‍ ശശി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

എല്‍ഡിഎഫിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കല്ല് കൊണ്ട് വാഹനത്തിന്റെ ചില്ല് തകരുകയും മുഖ്യമന്ത്രിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Photo Credit- : Augustus Binuwww.dreamsparrow.net

Tagged with: