എഡിറ്റര്‍
എഡിറ്റര്‍
വി.എസിനും മകനുമെതിരായ അന്വേഷണം നീട്ടിക്കൊണ്ടുപോകാനാകില്ല: ഹൈക്കോടതി
എഡിറ്റര്‍
Wednesday 6th November 2013 3:03pm

high-court-003

കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും മകന്‍ അരുണ്‍കുമാറിനും എതിരായ അഴിമതിയാരോപണങ്ങളെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം നീളരുതെന്ന് ഹൈക്കോടതി.

അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡോ മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

അന്വേഷണം   പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി അനുവദിക്കണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ വിമര്‍ശനം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ ഉന്നയിച്ച പത്ത് അഴിമതിയാരോപണങ്ങളെക്കുറിച്ചാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നത്.

വ്യവഹാരദല്ലാള്‍ ടി.ജി നന്ദകുമാറുമായുള്ള വഴിവിട്ട ബന്ധമടക്കം പത്ത് ആരോപണളാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടി ഉന്നയിച്ചത്.

Advertisement